അപകടം കണ്ട് നിർത്താതെ പോയില്ല; കൂടുതൽ ദൃശ്യങ്ങൾ പങ്കുവച്ച് പോലീസ്
Wednesday, July 25, 2018 5:52 PM IST
കോട്ടയത്ത് പാമ്പാടിയിൽ ചൊവ്വാഴ്ച കെഎസ്ആർടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അപകടത്തിനു തൊട്ടുപുറകെ വന്ന മോട്ടോർവാഹനവകുപ്പിന്‍റെ വാഹനം നിർത്താതെ പോയെന്നും ദൃശ്യങ്ങളുടെ വെളിച്ചത്തിൽ ആരോപണമുയർന്നിരുന്നു. സോഷ്യൽ മീഡിയയിൽ മോട്ടോർവാഹന വകുപ്പ് അധികൃതർക്കെതിരെ രൂക്ഷമായ വിമർശനമു‍യരുകയും ചെയ്തിരുന്നു.



ഈ സാഹചര്യത്തിൽ സംഭവത്തിന്‍റെ നിജസ്ഥിതി വെളിപ്പെടുത്തിക്കൊണ്ടു രംഗത്തെത്തിയിരിക്കുകയാണ് പോലീസ്. കേരള പൊലീസ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് തെളിവായ വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത്. അപകടസ്ഥലത്തെത്തിയ മോട്ടോർ വാഹന വകുപ്പ് വാഹനം നിർത്തിയെന്ന് ഈ ദൃശ്യങ്ങളിൽ വ്യക്തമാണ്. നേരത്തെ പ്രചരിച്ച വീഡിയോകളിൽ വാഹനം നിർത്താതെ പോകുന്നതായി കാണുന്നുണ്ടെങ്കിലും തൊട്ടപ്പുറത്ത് റോഡരികിലായി വാഹനം മാറ്റി നിർത്തുകയാണുണ്ടായത്. വാഹനത്തിൽ നിന്നും ഉദ്യോഗസ്ഥർ ഇറങ്ങി അപകടസ്ഥലത്തേക്ക് പോകുന്നതും പുതിയ ദൃശ്യങ്ങളിൽ കാണാം.



ചൊവ്വാഴ്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.45ന് ​​കെ​​കെ റോ​​ഡി​​ൽ പാ​​ന്പാ​​ടി ആ​​ർ​​ഐ​​ടി ഗ​​വ​​ണ്‍​മെ​​ന്‍റ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജ് ജം​​ഗ്ഷ​​നു സ​​മീ​​പം നെ​​ടും​​കു​​ഴി​​യി​​ലാ​​ണ് അ​​പ​​ക​​ടമുണ്ടായത്. കു​​മ​​ളി​​യി​​ൽ​​നി​​ന്നു കോ​​ട്ട​​യ​​ത്തേ​​ക്ക് വ​​രി​​ക​​യാ​​യി​​രു​​ന്ന ടൗ​​ണ്‍ ടു ​​ടൗ​​ണ്‍ ബ​​സാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പെ​​ട്ട​​ത്ത്. സ​​മീ​​പ​​ത്തു​​ള്ള ഹോ​​ട്ട​​ലി​​ന്‍റെ പാ​​ർ​​ക്കിം​​ഗ് ഏ​​രി​​യാ​​യി​​ൽ​​നി​​ന്നു ക​​യ​​റി​​വ​​ന്ന ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ ഇ​​ടി​​ക്കാ​​തി​​രി​​ക്കാ​​ൻ ബ​​സ് പെ​​ട്ടെ​​ന്ന് ബ്രേ​​ക്കി​​ട്ടു വ​​ല​​ത്തോ​​ട്ട് വെ​​ട്ടി​​ച്ചു​​മാ​​റ്റു​​ന്ന​​തി​​നി​​ടെ റോ​​ഡ​​രി​​കി​​ലെ തി​​ട്ട​​യി​​ൽ​​നി​​ന്നു കു​​ഴി​​യി​​ലേ​​ക്കു മ​​റി​​യു​​ക​​യാ​​യി​​രു​​ന്നു. സംഭവത്തിൽ 16 പേർക്കാണ് പരിക്കേറ്റത്. ഇവരിൽ നാലുപേരുടെ നില ഗുരുതരമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.