ലി​ഫ്റ്റി​നു​ള്ളി​ൽ മൂ​ത്ര​മൊ​ഴി​ച്ച യുവാവിനു കി​ട്ടി​യ​ത് എട്ടി​ന്‍റെ പ​ണി
Wednesday, November 22, 2017 3:52 AM IST
ലി​ഫ്റ്റി​നു​ള്ളി​ൽ ക​യ​റി മൂ​ത്ര​മൊ​ഴി​ച്ച യുവാവിനു കി​ട്ടി​യ​ത് എട്ടിന്‍റെ പ​ണി. ഒ​രു ചൈ​നീ​സ് മാ​ധ്യ​മ​മാ​ണ് ഇ​തി​നാ​ധാ​ര​മാ​യ വീ​ഡി​യോ പു​റ​ത്തു​വി​ട്ട​ത്. ലി​ഫ്റ്റി​നു​ള്ളി​ൽ ക​യ​റി​യ യുവാവ് ചു​റ്റും ആ​രു​മി​ല്ലെന്നു കണ്ടതോടെ അ​തി​നു​ള്ളി​ൽ നി​ന്ന് മൂ​ത്ര​മൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം പ​ല പ്രാ​വ​ശ്യം ലി​ഫ്റ്റി​ന്‍റെ വാ​തി​ൽ തു​റ​ന്നെ​ങ്കി​ലും ഇയാൾ വാ​തി​ൽ അ​ട​യ്ക്കാനുള്ള ബട്ടൺ അമർത്തിക്കൊണ്ടിരുന്നു.

ഒടുവിൽ, ലി​ഫ്റ്റി​ന്‍റെ വ​യ​റിം​ഗിൽ മൂ​ത്രം വീ​ണ് ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. വൈ​ദ്യു​തി നി​ല​ച്ച് ലി​ഫ്റ്റ് നിശ്ചലമായി. പ​രി​ഭ്ര​മി​ച്ചു പോ​യ യുവാവ് ത​ന്‍റെ ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി ശ്ര​മി​ച്ച് ലി​ഫ്റ്റി​ന്‍റെ വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​തി​നു ക​ഴി​ഞ്ഞി​ല്ല.

എ​ങ്ങ​നെ​യാ​ണ് ഇയാൾ ലി​ഫ്റ്റി​നു​ള്ളി​ൽ നി​ന്നും സ്വ​ത​ന്ത്ര​നാ​യ​തെ​ന്ന് വ്യ​ക്ത​മ​ല്ല. പ​ക്ഷെ ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ അ​നു​സ​രി​ച്ച് ലി​ഫ്റ്റി​ന്‍റെ കേ​ടു​പാ​ടു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള തു​ക യുവാവിൽ നി​ന്ന് ഈടാ​ക്കി​യെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.