പെ​രു​മ്പാ​മ്പ് ചു​റ്റി​വ​രി​ഞ്ഞ നാ​യ​യ്ക്ക് തു​ണ​യാ​യി മൂ​ന്നു പേ​ർ
Monday, July 30, 2018 10:58 AM IST
ചു​റ്റി​വ​രി​ഞ്ഞ പെ​രു​മ്പാ​മ്പി​ന്‍റെ പി​ടി​യി​ൽ നി​ന്നും വ​ള​ർ​ത്തു​നാ​യ​യെ മൂ​ന്നു​പേ​ർ സാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ചു. ചു​റ്റി വ​രി​ഞ്ഞ നാ​യ​യു​മാ​യി പെ​രു​മ്പാ​മ്പ് വെ​ള്ള​ത്തി​ലേ​ക്ക് മു​ങ്ങു​വാ​ൻ തു​ട​ങ്ങു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ ആ​ദ്യം. പി​ന്നാ​ലെ​യെ​ത്തി​യ മൂ​ന്നു പേ​ർ ചേ​ർ​ന്ന് പാ​മ്പി​ന്‍റെ വാ​ലി​ൽ പി​ടി​ച്ചു വ​ലി​ച്ച് ക​ര​യി​ൽ ഇ​ട്ട​തി​നു ശേ​ഷം അ​ൽ​പ്പം പ​ണി​പ്പെ​ട്ട് നാ​യ​യെ മോ​ചി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

നാ​യ ര​ക്ഷ​പെ​ട്ട​തി​നു ശേ​ഷ​വും പാ​മ്പി​ന്‍റെ ത​ല​യി​ൽ വ​ടി ഉ​പ​യോ​ഗി​ച്ചു അ​ടി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. സ​മീ​പം നി​ന്ന​വ​രി​ലൊ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച​പ്പോ​ൾ ഈ ​മൂ​ന്നു പേ​രെ​യും അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ നാ​യ ര​ക്ഷ​പെ​ട്ട​തി​നു ശേ​ഷ​വും എ​ന്തി​നാ​ണ് പാ​മ്പി​നെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച​തെ​ന്ന ചോ​ദ്യ​മു​ന്ന​യി​ക്കു​ന്ന​വ​രും കു​റ​വ​ല്ല. ഈ ​സം​ഭ​വം എ​വി​ടെ​യാ​ണ് ന​ട​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.