വെ​സ്റ്റ് ബം​ഗാ​ളി​ലെ പാ​ഠ​പു​സ്ത​ക​ത്തി​ൽ മി​ൽ​ഖാ സിം​ഗി​നു പ​ക​രം ഫ​ർ​ഹ​ൻ അ​ക്ത​റി​ന്‍റെ ചി​ത്രം
Sunday, August 19, 2018 2:37 PM IST
വെ​സ്റ്റ് ബം​ഗാ​ളി​ലെ പാ​ഠ​പു​സ്ത​ക​ത്തി​ൽ പ്ര​ശ​സ്ത കാ​യി​ക താ​ര​മാ​യ മി​ൽ​ഖാ സിം​ഗി​ന്‍റെ ചി​ത്ര​ത്തി​നു പ​ക​രം ഫ​ർ​ഹാ​ൻ അ​ക്ത​റി​ന്‍റെ ചി​ത്രം. ഗു​രു​ത​ര​മാ​യ ഈ ​പി​ഴ​വ് ഫ​ർ​ഹാ​ൻ അ​ക്ത​ർ ത​ന്നെ​യാ​ണ് ചൂ​ണ്ടി കാ​ട്ടി​യ​ത്.

മി​ൽ​ഖാ സിം​ഗി​ന്‍റെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി 2013ൽ ​ഭാ​ഗ് മി​ൽ​ഖാ ഭാ​ഗ് എ​ന്ന ചി​ത്രം പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു ഫ​ർ​ഹാ​ൻ അ​ക്ത​റാ​യി​രു​ന്നു ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. ഇ​താ​കാം പു​സ്ത​കം അ​ച്ച​ടി​ച്ച​യാ​ൾ​ക്ക് അ​ബ​ദ്ധം പ​റ്റി​യ​തെ​ന്ന് ക​രു​തു​ന്നു. ബം​ഗാ​ളി​ലെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ ഈ ​അ​ബ​ദ്ധം ചൂ​ണ്ടി​ക്കാ​ട്ടി​യ ഫ​ർ​ഹാ​ൻ, തെ​റ്റ് ഉ​ട​ൻ ത​ന്നെ തി​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.