ക​ണ്‍​മു​മ്പി​ൽ ഭീ​മ​ൻ തി​മിം​ഗ​ലം; ഞെ​ട്ടി​ത്ത​രി​ച്ച് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ
Wednesday, June 27, 2018 2:28 PM IST
ക​ട​ലി​ലെ ദൃ​ശ്യ​ഭം​ഗി ആ​സ്വ​ദി​ക്കു​ക​യാ​യി​രു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ സ​ഞ്ച​രി​ച്ച ബോ​ട്ടി​നു സ​മീ​പം ഭീ​മ​ൻ തി​മിം​ഗ​ലം അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കു കു​തി​ച്ചു​യ​രു​ന്ന​തി​ന്‍റെ അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ഓ​സ്ട്രേ​ലി​യാ​യി​ലെ ന്യൂ​സൗ​ത്ത് വേ​യ്ൽ​സി​ലെ മ​ക്വാ​റി തു​റ​മു​ഖ​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

തി​മിം​ഗ​ല​ത്തെ കാ​ണു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ബോ​ട്ടി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ മു​മ്പി​ലേ​ക്ക് പൊ​ടു​ന്ന​നെ ഹം​പ്ബാ​ക്ക് വെ​യി​ൽ എ​ന്ന ഇ​ന​ത്തി​ൽ​പ്പെ​ട്ട തി​മിം​ഗ​ലം പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഏ​ക​ദേ​ശം പ​ത്ത​ര​മീ​റ്റ​ർ നീ​ള​മു​ണ്ടാ​യി​രു​ന്നു ഈ ​തി​മിം​ഗ​ല​ത്തി​ന്.

തി​മിം​ഗ​ലം വെ​ള്ള​ത്തി​ൽ വീ​ണ​തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ബോ​ട്ട് ആ​ടി​യു​ല​ഞ്ഞു എ​ന്ന​ത​ല്ലാ​തെ മ​റ്റ് പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​ല്ല. യാ​ത്രി​ക​രി​ലൊ​രാ​ളാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.