റ​സ്റ്റോ​റ​ന്‍റി​ൽ ക​യ​റി​യ മോ​ഷ്ടാ​വി​നെ പ​ഞ്ഞി​ക്കി​ട്ട് ജീ​വ​ന​ക്കാ​ർ
Thursday, July 12, 2018 1:11 PM IST
അ​രി​സോ​ണ​യി​ലെ ട​ക്സ​ണി​ലു​ള്ള റ​സ്റ്റോ​റ​ന്‍റി​ൽ ക​യ​റി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച മോ​ഷ്ടാ​വി​നെ പ​ഞ്ഞി​ക്കി​ട്ട് ജീ​വ​ന​ക്കാ​ർ. ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന മി ​നി​ഡി​റ്റോ എ​ന്ന റ​സ്റ്റോ​റ​ന്‍റി​ലാ​ണ് മോ​ഷ്ടാ​വ് എ​ത്തി​യ​ത്.

ര​ണ്ടു പേ​രെ കു​ത്തി​പ്പ​രു​ക്കേ​ൽ​പ്പി​ച്ച അ​ക്ര​മി​യെ ജീ​വ​ന​ക്കാ​രി​ലൊ​രാ​ൾ പു​റ​കി​ൽ നി​ന്നും ക​സേ​ര​യ്ക്ക് അ​ടി​ച്ച് വീ​ഴി​ക്കു​ക​യും പി​ന്നാ​ലെ മ​റ്റ് ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക്കെ​തി​രെ കൊ​ല​പാ​ത​ക ശ്ര​മ​ത്തി​നും മോ​ഷ​ണ​ത്തി​നും പോ​ലീ​സ് കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്. മ​ർ​ദ്ദ​ന​ത്തി​നി​ടെ പ്ര​തി​ക്ക് കാ​ര്യ​മാ​യ പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.