മ​ഞ്ഞി​ല്‍ തി​മി​ര്‍​ക്കു​ക​യാ​ണ​വ​ര്‍; മ​നം ക​വ​രു​ന്ന "ബേ​ബി പാ​ണ്ട​ക​ള്‍'
Wednesday, March 13, 2024 3:05 PM IST
പാ​ണ്ട​ക​ളെ കാ​ണാ​ന്‍ ഒ​രു പ്ര​ത്യേ​ക ഭം​ഗി​യാ​ണ്. ക​റു​പ്പും വെ​ളു​പ്പും ക​ല​ര്‍​ന്ന നി​റ​വും ഉ​രു​ണ്ട ശ​രീ​ര​പ്ര​കൃ​ത​വും ഒ​ക്കെയായി അവ ന​മ്മു​ടെ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ക്കും.

സാ​ധാ​ര​ണാ​യി ന​മ്മു​ടെ നാ​ട്ടി​ല്‍ ഇ​വ​യെ അ​ങ്ങ​നെ കാ​ണാ​ന്‍ ക​ഴി​യി​ല്ല. എ​ന്നി​രു​ന്നാ​ലും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ ഇ​വ​യു​ടെ നി​ര​വ​ധി വീ​ഡി​യോ​ക​ള്‍ ന​മു​ക്ക് മു​ന്നി​ല്‍ എ​ത്തു​ന്നു​ണ്ട്.

ഇ​പ്പോ​ഴി​താ കു​റ​ച്ച് പാ​ണ്ട​ക്കു​ഞ്ഞു​ങ്ങ​ളു​ടെ ചേ​ഷ്ട​ക​ള്‍ നെറ്റിസന്‍റെ മ​നം ക​വ​രു​ന്നു. എ​ക്‌​സി​ലെ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ മ​ഞ്ഞു​വീ​ഴ്ച​യു​ള്ള ഒ​രു പ്ര​ദേ​ശ​മാ​ണ് കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത്. ഈ ​മ​ഞ്ഞി​നു​ള്ളി​ല്‍ കി​ട​ന്നു ഉ​രു​ണ്ട് ക​ളി​ക്കു​ക​യാ​ണ് മൂ​ന്ന് കു​ഞ്ഞ് പാ​ണ്ട​ക​ള്‍.

ഏ​റെ ര​സ​ക​ര​മാ​ണ് അ​വ​യു​ടെ ചെ​യ്തി​ക​ള്‍. വൈ​റ​ലാ​യി മാ​റി​യ ഈ ​ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ച്ചു. "ഓ​മ​ന​ത്തം; ഏ​റ്റ​വും ഭം​ഗി​യു​ള്ള സ്‌​നോ ബ​ണ്ണി​ക​ള്‍' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.