സം​സ്ഥാ​നത​ല പ്ര​വേ​ശ​നോ​ത്സ​വം ത​ത്സ​മ​യം പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നു മ​ന്ത്രി
സം​സ്ഥാ​നത​ല പ്ര​വേ​ശ​നോ​ത്സ​വം  ത​ത്സ​മ​യം പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നു മ​ന്ത്രി
Wednesday, May 8, 2024 1:58 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ജൂ​​​​ണ്‍ മൂ​​​​ന്നി​​​​ന് സ്കൂ​​​​ൾ തു​​​​റ​​​​ക്കു​​​​ന്പോ​​​​ൾ എ​​​​ല്ലാ സ്കൂ​​​​ളു​​​​ക​​​​ളി​​​​ലും സം​​​​സ്ഥാ​​​​ന​​​​ത​​​​ല പ്ര​​​​വേ​​​​ശ​​​​നോ​​​​ത്സ​​​​വ ഉ​​​​ദ്ഘാ​​​​ട​​​​ന പ്ര​​​​ക്ഷേ​​​​പ​​​​ണം ത​​​​ത്സ​​​​മ​​​​യം പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു ക്ര​​​​മീ​​​​ക​​​​ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്നു പൊ​​​​തു വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി വി.​​ ​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശം.

ഇ​​​​തി​​​​നു ശേ​​​​ഷ​​​​മാ​​​​ക​​​​ണം സ്കൂ​​​​ൾ​​​​ത​​​​ല​​​​ത്തി​​​​ലും ജി​​​​ല്ലാ​​​​ത​​​​ല​​​​ത്തി​​​​ലു​​​​മു​​​​ള്ള പ്ര​​​​വേ​​​​ശ​​​​നോ​​​​ത്സ​​​​വം ന​​​​ട​​​​ത്തേ​​​​ണ്ട​​​​ത്. പ്ര​​​​വേ​​​​ശ​​​​നോ​​​​ത്സ​​​​വം ജ​​​​ന​​​​കീ​​​​യ ഘ​​​​ട​​​​ക​​​​ങ്ങ​​​​ളു​​​​മാ​​​​യി ആ​​​​ലോ​​​​ചി​​​​ച്ച് വി​​​​പു​​​​ല​​​​മാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്ക​​​​ണം. സ്കൂ​​​​ൾ തു​​​​റ​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ത​​​​ദ്ദേ​​​​ശ​​​​സ്ഥാ​​​​പ​​​​ന മേ​​​​ധാ​​​​വി​​​​ക​​​​ളു​​​​ടെ യോ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് മ​​​​ന്ത്രി ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​ത്.

അ​​​​ധ്യ​​​​യ​​​​ന വ​​​​ർ​​​​ഷാ​​​​രം​​​​ഭം മു​​​​ത​​​​ൽ കു​​​​ട്ടി​​​​ക​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ​​​​യ്ക്ക് പ്രാ​​​​ധാ​​​​ന്യം ന​​​​ൽ​​​​ക​​​​ണം. വീ​​​​ട്ടി​​​​ൽ​​നി​​​ന്നു സ്കൂ​​​​ളി​​​​ലേ​​​​ക്കും സ്കൂ​​​​ളി​​​​ൽ​​നി​​​​ന്നു വീ​​​​ട്ടി​​​​ലേ​​​​ക്കും കു​​​​ട്ടി​​​​ക​​​​ൾ സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്പോ​​​​ൾ ഉ​​​​ണ്ടാ​​​​കേ​​​​ണ്ട യാ​​​​ത്രാ​​​​സു​​​​ര​​​​ക്ഷ, സ്വ​​​​കാ​​​​ര്യ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ, പൊ​​​​തു​​​​വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ, സ്കൂ​​​​ൾ ബ​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്പോ​​​​ൾ കു​​​​ട്ടി​​​​ക​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ എ​​​​ന്നി​​​​വ മു​​​​ൻ​​​​നി​​​​ർ​​​​ത്തി പാ​​​​ലി​​​​ക്കേ​​​​ണ്ട മു​​​​ൻ​​​​ക​​​​രു​​​​ത​​​​ലു​​​​ക​​​​ൾ, റോ​​​​ഡ്, റെ​​​​യി​​​​ൽ​​​​വേ ലൈ​​​​ൻ എ​​​​ന്നി​​​​വ ക്രോ​​​​സ് ചെ​​​​യ്യു​​​​ന്പോ​​​​ൾ ശ്രദ്ധിക്കേ​​​​ണ്ട കാ​​​​ര്യ​​​​ങ്ങ​​​​ൾ, ജ​​​​ല​​​​ഗ​​​​താ​​​​ഗ​​​​തം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന കു​​​​ട്ടി​​​​ക​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ എ​​​​ന്നി​​​​വ​​​​യെ​​​​ല്ലാം സ്കൂ​​​​ൾ ത​​​​ല​​​​ത്തി​​​​ൽ അ​​​​വ​​​​ലോ​​​​ക​​​​നം ന​​​​ട​​​​ത്തി സു​​​​ര​​​​ക്ഷാ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും മ​​​​ന്ത്രി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.