റാ​ഫ ആ​ക്ര​മി​ക്കു​മെന്ന് ആ​വ​ർ​ത്തി​ച്ച് നെ​ത​ന്യാ​ഹു
റാ​ഫ ആ​ക്ര​മി​ക്കു​മെന്ന് ആ​വ​ർ​ത്തി​ച്ച് നെ​ത​ന്യാ​ഹു
Wednesday, May 1, 2024 2:08 AM IST
ടെ​​​​ഹ്റാ​​​​ൻ: തെ​​​​ക്ക​​​​ൻ ഗാ​​​​സ ന​​​​ഗ​​​​ര​​​​മാ​​​​യ റാ​​​​ഫ​​​​യി​​​​ൽ ക​​​​ര​​​​യു​​​​ദ്ധം ന​​​​ട​​​​ത്തു​​​​മെ​​​​ന്നാ​​​​വ​​​​ർ​​​​ത്തി​​​​ച്ച് ഇ​​​​സ്ര​​​​യേ​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബെ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു. ഹ​​​​മാ​​​​സു​​​​മാ​​​​യി സ​​​​മാ​​​​ധാ​​​​ന ച​​​​ർ​​​​ച്ച​​​​ക​​​​ൾ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് നെ​​​​ത​​​​ന്യാ​​​​ഹു​​​​വി​​​​ന്‍റെ പ്ര​​​​ഖ്യാ​​​​പ​​​​നം.

വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ലി​​​​നും ബ​​​​ന്ദി​​​​ക​​​​ളെ മോ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മു​​​​ള്ള സ​​​​ന്ധി​​​​ച​​​​ർ​​​​ച്ച​​​​ക​​​​ൾ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ പി​​​​ന്നോ​​​​ട്ടി​​​​ല്ലെ​​​​ന്ന് ഇ​​​​സ്ര​​​​യേ​​​​ൽ ആ​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​തു ച​​​​ർ​​​​ച്ച​​​​ക​​​​ളെ പി​​​​ന്നോ​​​​ട്ട​​​​ടി​​​​ച്ചേ​​​​ക്കും. ബ​​​​ന്ദി​​​​ക​​​​ളാ​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ളു​​​​മാ​​​​യു​​​​ള്ള കൂ​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ലാ​​​​ണു സ​​​​മാ​​​​ധാ​​​​ന ക​​​​രാ​​​​ർ ഉ​​​​ണ്ടാ​​​​യാ​​​​ലും ഇ​​​​ല്ലെ​​​​ങ്കി​​​​ലും റാ​​​​ഫ​​​​യി​​​​ൽ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തു​​​​മെ​​​​ന്നു നെ​​​​ത​​​​ന്യാ​​​​ഹു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.


എ​​​​ന്നാ​​​​ൽ, വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ ക​​​​രാ​​​​ർ ഉ​​​​ണ്ടാ​​​​യാ​​​​ൽ റാ​​​​ഫ​​​​യെ ആ​​​​ക്ര​​​​മി​​​​ക്കാ​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി ഉ​​​​പേ​​​​ക്ഷി​​​​ക്കു​​​​മെ​​​​ന്ന് ഇ​​​​സ്രേ​​​​ലി അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞ​​​​താ​​​​യി റോ​​​​യി​​​​ട്ടേ​​​​ഴ്‌​​​​സ് വാ​​​​ർ​​​​ത്താ ഏ​​​​ജ​​​​ൻ​​​​സി റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​രു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രി ഇ​​​​സ്ര​​​​യേ​​​​ൽ കാ​​​​റ്റ്സും, ക​​​​രാ​​​​റു​​​​ണ്ടാ​​​​യാ​​​​ൽ റാ​​​​ഫ ആ​​​​ക്ര​​​​മ​​​​ണം ത​​ത്കാ​​ലം നി​​​​ർ​​​​ത്തി​​​​വ​​​​യ്ക്കു​​​​മെ​​​​ന്ന് പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.

ഇ​​​​ക്കാ​​​​ര്യ​​​​മെ​​​​ല്ലാം അ​​​​പ്ര​​​​സ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​താ​​​​ണ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ പ്ര​​​​സ്താ​​​​വ​​​​ന. ക​​​​രാ​​​​ർ ഉ​​​​ണ്ടെ​​​​ങ്കി​​​​ലും ഇ​​​​ല്ലെ​​​​ങ്കി​​​​ലും റാ​​​​ഫ​​​​യി​​​​ൽ ക​​​​ട​​​​ക്കു​​​​ക​​ത​​​​ന്നെ ചെ​​​​യ്യും. ഹ​​​​മാ​​​​സ് ബ​​​​റ്റാ​​​​ലി​​​​യ​​​​നെ പൂ​​​​ർ​​​​ണ​​​​മാ​​​​യും ഇ​​​​ല്ലാ​​​​താ​​​​ക്കും- നെ​​​​ത​​​​ന്യാ​​​​ഹു പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.