ഇൻസുലിൻ കൊടുത്ത് 17 പേരെ കൊന്ന നഴ്സിന് 760 വർഷം തടവ്
ഇൻസുലിൻ കൊടുത്ത് 17 പേരെ കൊന്ന നഴ്സിന് 760 വർഷം തടവ്
Sunday, May 5, 2024 12:47 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മി​​​ത​​​മാ​​​യ അ​​​ള​​​വി​​​ൽ ഇ​​​ൻ​​​സു​​​ലി​​​ൻ കു​​​ത്തി​​​വ​​​ച്ച് 17 പേ​​​രെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ അ​​​മേ​​​രി​​​ക്ക​​​ൻ ന​​​ഴ്സി​​​ന് കോ​​​ട​​​തി 380 മു​​​ത​​​ൽ 760 വ​​​ർ​​​ഷം വ​​​രെ ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചു.

പെ​​​ൻ​​​സി​​​ൽ​​​വേ​​​നി​​​യ സ്വ​​​ദേ​​​ശി​​​നി ഹെ​​​ത​​​ർ പ്ര​​​സ്ഡീ (41) ആ​​​ണ് ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട​​​ത്. 2020 -2023 കാ​​​ല​​​യ​​​ള​​​വി​​​ലാ​​ണ് കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യ​​​ത്. ഒ​​​ട്ടെ​​​റെ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും ന​​​ഴ്സിം​​​ഗ് ഹോ​​​മു​​​ക​​​ളി​​​ലും ഇ​​​വ​​​ർ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്നു.

ഇ​ൻ‌​സു​ലി​ൻ അ​ധി​ക​മാ​യാ​ൽ ഹൃ​ദ​യ​മി​ടി​പ്പ് വ​ർ​ധി​ച്ച് ഹൃ​ദ​യം സ്തം​ഭി​ക്കാം. പ്ര​​​മേ​​​ഹബാ​​​ധി​​​ത​​​രും അ​​​ല്ലാ​​​ത്ത​​​വ​​​രു​​​മാ​​​യ 22 പേ​​​ർ​​​ക്കാ​​​ണ് അ​​​മി​​​ത​​​മാ​​​യ അ​​​ള​​​വി​​​ൽ ഇ​​​ൻ​​​സു​​​ലി​​​ൻ ന​​​ല്കി​​​യ​​​ത്. 40 മു​​​ത​​​ൽ 104 വ​​​രെ പ്രാ​​​യ​​​മു​​​ള്ള​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്. ഈ നഴ്സ് രോ​​​ഗി​​​ക​​​ളെ വെ​​​റു​​​ത്തി​​​രു​​​ന്ന​​​താ​​​യി സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ മൊ​​​ഴി ന​​​ല്കി.


കഴിഞ്ഞവർഷം മേ​​​യി​​​ൽ ര​​​ണ്ടു രോ​​​ഗി​​​ക​​​ളു​​​ടെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ് ഹെ​​​ത​​​ർ പ്ര​​​സ്ഡീ അ​​​റ​​​സ്റ്റി​​​ലാ​​​കു​​​ന്ന​​​ത്. തു​​​ട​​​ർ​​​ന്നു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് കൂ​​​ടു​​​ത​​​ൽ പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.