ഫാ​സി​ൽ വീണ്ടും കാമറയ്ക്ക് മുന്നിലേക്ക്
Friday, July 20, 2018 6:02 PM IST
മ​ല​യാ​ള​ത്തി​ന്‍റെ ഹി​റ്റ് സം​വി​ധാ​യ​ക​ൻ ഫാ​സി​ൽ മ​ല​യാ​ള സി​നി​മ​യി​ൽ തി​രി​ച്ചെ​ത്തു​ന്നു. ഇ​ത്ത​വ​ണ സം​വി​ധാ​യ​ക​നാ​യ​ല്ല, ന​ട​നാ​യി​ട്ടാ​ണ് ഫാ​സി​ലിന്‍റെ വരവ്.

പൃ​ഥ്വി​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്ര​മാ​യ ലൂ​സി​ഫ​റി​ലൂ​ടെ​യാ​ണ് ഫാ​സി​ൽ സി​നി​മ​യി​ൽ തി​രി​ച്ചെ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചു. വൈദികന്‍റെ വേഷമാണ് സംവിധായകൻ പൃഥ്വി ഫാസിലിനായി മാറ്റിവച്ചിരിക്കുന്നത്.

മ​ഞ്ജു വാ​ര്യ​ർ ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ലൂസിഫർ നിർമിക്കുന്നത്. മു​ര​ളി ഗോ​പി​യു​ടേ​താ​ണ് രചന. വി​വേ​ക് ഒ​ബ്റോ​യ്, ഇ​ന്ദ്ര​ജി​ത്ത് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ വേ​ഷ​ത്തി​ൽ എത്തുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.