ഹൃ​ത്വി​ക് ലോ​ക സു​ന്ദ​ര​ൻ
Wednesday, January 17, 2018 10:20 AM IST
ലോ​ക​ത്തെ ഏ​റ്റ​വും സു​ന്ദ​ര​ന്മാ​രാ​യ സി​നി​മാ ന​ട​ന്മാ​രു​ടെ പ​ട്ടി​ക​യി​ൽ ബോ​ളി​വു​ഡ് താ​രം ഹൃ​ത്വി​ക് റോ​ഷ​ൻ ഒ​ന്നാ​മ​ത്. വേ​ൾ​ഡ്സ് ടോ​പ്മോ​സ്റ്റ്.​കോം എ​ന്ന അ​ന്താ​രാ​ഷ്ട്ര വെ​ബ്സൈ​റ്റ് ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ വോ​ട്ടെ​ടു​പ്പി​ലാ​ണ് ഹൃ​ത്വി​ക് റോ​ഷ​ൻ ഒ​ന്നാ​മ​തെ​ത്തി​യ​ത്.

ബോ​ളി​വു​ഡ് താ​ര​മാ​യ സ​ൽ​മാ​ൻ ഖാ​ൻ അ​ഞ്ചാം സ്ഥാ​ന​ത്തു​ണ്ട്. റോ​ബ​ർ​ട്ട് പാ​റ്റി​ൻ​സ​ൺ, ക്രി​സ് ഇ​വാ​ൻ​സ് എ​ന്നി​വ​രെ പി​ന്ത​ള്ളി​യാ​ണ് ഹൃ​ത്വി​ക് ഒ​ന്നാ​മ​തെ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ വെ​ബ്സൈ​റ്റ് ന​ട​ത്തി​യ സു​ന്ദ​ര​ന്മാ​രു​ടെ പ​ട്ടി​ക​യി​ൽ ഹൃ​ത്വി​ക് റോ​ഷ​ൻ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.