ലേ​ലം-2 അണിയറയിൽ ഒരുങ്ങുന്നു
Monday, June 12, 2017 6:02 AM IST
മലയാളത്തിലെ ഏക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ലേലത്തിന്‍റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നു. ജോണി-രൺജി പണിക്കർ-സുരേഷ് ഗോപി സഖ്യം ഒന്നിച്ച ചിത്രത്തിന്‍റെ രണ്ടാം പതിപ്പിൽ സംവിധായകൻ ജോഷിയില്ല. രൺജി പണിക്കരുടെ മകൻ നിധിൻ രൺജി പണിക്കരാകും ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ തിരക്കഥ രൺജി പണിക്കർ പൂർത്തിയാക്കിയെന്നാണ് റിപ്പോർട്ട്. മമ്മൂട്ടി ചിത്രം കസബയിലൂടെയാണ് നിധിൻ സ്വതന്ത്ര സംവിധായകനായത്.

സു​രേ​ഷ് ഗോ​പി​യെ കൂ​ടാ​തെ ന​ന്ദി​നി, സി​ദ്ധി​ഖ് എ​ന്നി​വ​രും ചി​ത്ര​ത്തി​ലുണ്ടാകും. ര​ണ്‍​ജി പ​ണി​ക്ക​ർ, ജോ​സ്മോ​ൻ സൈ​മ​ണ്‍ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.