കൊ​ച്ചി മെ​ട്രോ​യു​ടെ ക​ഥ പ​റ​യാ​ൻ അറബിക്കടലിന്‍റെ റാണി
Sunday, June 18, 2017 3:26 AM IST
ഈ ​വ​ർ​ഷം മ​ല​യാ​ളി​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ സം​സാ​രി​ച്ച വി​ഷ​യം കൊ​ച്ചി മെ​ട്രോ​യെ​കു​റി​ച്ചാ​ണ്. എ​ന്നാ​ൽ സം​സാ​രി​ക്കു​ക മാ​ത്ര​മ​ല്ല കൊ​ച്ചി മെ​ട്രോ​യു​ടെ ക​ഥ ഇ​നി സി​നി​മ​യി​ൽ കാ​ണം. മ​ല​യാ​ളി​ക​ൾ ഏ​റ്റ​വും കൂ​ടു​ൽ ആ​ഗ്ര​ഹി​ച്ച കൊ​ച്ചി മെ​ട്രോ യാ​ഥാ​ർ​ഥ്യ​മാ​കു​ന്പോ​ൾ ഒ​രു വീ​ട്ട​മ​യു​ടെ ജീ​വി​ത​ത്തി​ൽ സം​ഭ​വി​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ് സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം.

അ​റ​ബി ക​ട​ലി​ന്‍റെ റാ​ണി- ദ് ​മെ​ട്രോ വു​മ​ണ്‍ എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​ര്. ചി​ത്ര​ത്തി​ൽ പി.​കെ ല​തി​ക എ​ന്ന തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യു​ടെ വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത് റി​മ ക​ല്ലി​ങ്ക​ലാ​ണ്. തൃ​പ്പൂ​ണി​ത്തു​റ​യി​ൽ താ​മ​സി​ക്കു​ന്ന ല​തി​ക കൊ​ച്ചി മെ​ട്രോ​യു​ടെ നി​ർ​മാ​ണ​ത്തെ തു​ട​ർ​ന്ന് ആ​ലു​വ​യി​ലേ​ക്ക് താ​മ​സം മാ​റ്റു​ന്ന​തും ന​ഗ​ര​ത്തി​ന്‍റെ മു​ഖം മാ​റ്റി മ​റി​ച്ച മെ​ട്രോ​മാ​നെ കാ​ണാ​ൻ ശ്ര​മി​ക്കു​ന്ന​തും പി​ന്നീ​ട് ഇ​വ​രു​ടെ ജീ​വി​ത​ത്തി​ൽ ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ളു​മാ​ണ് സി​നി​മ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ഇ. ​ശ്രീ​ധ​ര​ൻ എ​ന്ന പേ​രി​നു പ​ക​രം ഇ. ​മാ​ധ​വ​ൻ എ​ന്ന പേ​രി​ലാ​ണ് മെ​ട്രോ​മാ​ൻ സി​നി​മ​യി​ൽ അ​വ​ത​രി​ക്കു​ന്ന​ത്. എം. ​പ​ദ്മ​കു​മാ​ർ, എ​സ്. സു​രേ​ഷ് ബാ​ബു എ​ന്നി​വ​രാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യു​ന്ന​ത്. സ​രേ​ഷ്, എം. ​യു. പ്ര​വീ​ണ്‍ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ അ​ഭി​നേ​താ​ക്ക​ളെ പൂ​ർ​ണ​മാ​യും തീ​രു​മാ​നി​ച്ചി​ട്ടി​ല്ല​ങ്കി​ലും അ​നൂ​പ് മേ​നോ​ൻ, അ​ല​ൻ​സി​യ​ർ, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.