ഫോ​ട്ടോ എ​ടു​ക്കാ​ൻ ശ്ര​മി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ൺ പ​ത്മ​പ്രി​യ പിടിച്ചുവാങ്ങി
Tuesday, June 20, 2017 1:40 AM IST
തൊ​ട്ടും തോ​ണ്ടി​യു​മു​ള്ള ആ​രാ​ധ​ക​രു​ടെ ശ​ല്യം സ​ഹി​ക്കാ​ൻ വ​യ്യാ​തെ താ​ര​ങ്ങ​ൾ പ​ല​പ്പോ​ഴും പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട്. ശ​ല്യം ചെ​യ്യാ​തെ ആ​രാ​ധ​ന​കൊ​ണ്ടു മാ​ത്രം അ​ടു​ത്തെ​ത്തു​ന്ന​വ​രോ​ടു മോ​ശ​മാ​യി പെ​രു​മാ​റു​ന്ന താ​ര​ങ്ങ​ളെ​യും പ്രേ​ക്ഷ​ക​ർ ക​ണ്ടി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ ന​ടി പ​ത്മ​പ്രി​യ​യും ആ​രാ​ധ​ക​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യി​രി​ക്കു​ന്നു.

ഇ​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ക​യാ​ണ്. ഫോ​ട്ടോ എ​ടു​ക്കാ​ൻ ശ്ര​മി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ണ്‍ ന​ടി ത​ട്ടി​പ്പ​റി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം എ​വി​ടെ വ​ച്ചാ​ണ് എ​ന്ന​ത് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മ​ല്ല. ഒ​രു മു​റി​യി​ൽ നി​ന്ന് പ​ത്മ​പ്രി​യ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി വ​രു​ന്ന​ത് ഒ​രു പെ​ണ്‍​കു​ട്ടി ഫോ​ണി​ൽ പ​ക​ർ​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ ന​ടി പെ​ണ്‍​കു​ട്ടി​യു​ടെ കൈയിൽ അടിച്ച ശേഷം ഫോൺ ത​ട്ടി​പ്പ​റി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് യാ​തൊ​രു ഭാ​വ​ഭേ​ദ​വു​മി​ല്ലാ​തെ പു​റ​ത്തേ​ക്കു ന​ട​ന്നു​പോ​കു​ന്ന​താ​യും വീ​ഡി​യോ​യി​ൽ കാ​ണാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.