സർവോപരി പാലാക്കാരന്‍റെ ഫസ്റ്റ് ലുക്ക് എത്തി
Friday, June 23, 2017 6:35 AM IST
അനൂപ് മേനോന്‍ നായകനാവുന്ന സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. താരം തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. തന്‍റെ ഹൃദയത്തോടു ചേർന്നു നില്ക്കുന്ന ചിത്രമാണിതെന്നാണ് അനൂപ് മേനോൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്. ഇപ്പോഴത്തെ സാഹചര്യങ്ങളിൽ ഈ ചിത്രത്തിന്‍റെ ചിന്തയ്ക്ക് പ്രസക്തിയേറുകയാണെന്നും അദ്ദേഹം പറയുന്നു.

ജോസ് കൈതപ്പറമ്പില്‍ മാണി എന്ന കഥാപാത്രത്തെയാണ് സർവോപരി പാലാക്കാരനിൽ അനൂപ് മേനോന്‍ അവതരിപ്പിക്കുന്നത്. അപര്‍ണ ബാലമുരളിയും അനു സിത്താരയുമാണ് നായികമാര്‍. പരസ്പരം സീരിയലിലൂടെ പ്രശസ്തയായ ഗായത്രി അരുണ്‍ ചിത്രത്തില്‍ ഒരു പോലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.