ഞാ​ൻ ഇ​നി ദി​ലീ​ഷി​ന്‍റെ ഫാ​ൻ: ലാ​ൽ ജോ​സ്
Wednesday, July 12, 2017 12:16 AM IST
തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷി​യും എ​ന്ന ചി​ത്ര​ത്തെ പു​ക​ഴ്ത്തി സം​വി​ധാ​യ​ക​ൻ ലാ​ൽ ജോ​സ്. മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം ചെ​യ്ത സം​വി​ധാ​യ​ക​ന്‍റെ ര​ണ്ടാം ചി​ത്ര​മെ​ന്ന നി​ല​യി​ൽ സി​നി​മാ പ്രേ​ക്ഷ​ക​ർ ഏ​റെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് തൊ​ണ്ടിമു​ത​ലും ദൃ​ക്സാ​ക്ഷി​യും കാ​ത്തി​രു​ന്ന​ത്.

പ്രേ​ക്ഷ​ക​രു​ടെ വി​ശ്വാ​സം പൂ​ർ​ണ​മാ​യി കാ​ക്കു​ന്ന വി​ധ​മാ​ണ് ദി​ലീ​ഷ് പോ​ത്ത​ൻ തൊ​ണ്ടി മു​ത​ലും ദൃ​ക്സാ​ക്ഷി​യും ഒ​രു​ക്കി​യ​ത്.സാ​ധാ​ര​ണ പ്രേ​ക്ഷ​ക​ർ​ക്ക് പു​റ​മെ സി​നി​മാ മേ​ഖ​ല​യി​ലു​ള്ള​വ​രും തൊ​ണ്ടി മു​ത​ലും ദൃ​ക്സാ​ക്ഷി​യും എ​ന്ന ചി​ത്ര​ത്തെ വാ​നോ​ളം പു​ക​ഴ്ത്തു​ക​യാ​ണ്. സി​നി​മ​യി​ൽ നി​ന്നും ചി​ത്ര​ത്തെ പ്ര​ശം​സി​ച്ച് രം​ഗ​ത്ത് വ​രു​ന്ന ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ വ്യ​ക്തി​യാ​ണ് സം​വി​ധാ​യ​ക​ൻ ലാ​ൽ ജോ​സ്. ആ​ദ്യ ചി​ത്രം വി​ജ​യി​പ്പി​ച്ച ഒ​രു സം​വി​ധാ​യ​ക​ന് ത​ന്‍റെ ര​ണ്ടാ​മ​ത്തെ ചി​ത്രം വെ​ല്ലു​വി​ളി​യാ​ണ്. ദി​ലീ​ഷ് അ​തി​ലും വി​ജ​യി​ച്ചു. താ​ൻ ദി​ലീ​ഷി​ന്‍റെ ഫാ​ൻ ക്ല​ബി​ൽ അം​ഗ​ത്വം എ​ടു​ത്തു​വെ​ന്നും ലാ​ൽ ജോ​സ് പ​റ​ഞ്ഞു.