"സ്ഥാനം' ഫസ്റ്റ് പോസ്റ്റർ പുറത്തിറങ്ങി
Wednesday, August 9, 2017 3:41 AM IST
വിനു മോഹൻ നായകനാകുന്ന "സ്ഥാനം' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് പോസ്റ്റർ പുറത്തിറങ്ങി. ആർഎംകെ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ശിവപ്രസാദ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് ഔവർ രാജൻനായരാണ്. ചിത്രത്തിന്‍റെ ഒഫിഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. ചിത്രീകരണം തിരുവല്ലയിലും പരിസര പ്രദേശങ്ങളിലും പുരോഗമിക്കുകയാണ്.

മധുവാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖം മാളവികയാണ് ചിത്രത്തിലെ നായിക. ഓണത്തിന് ശേഷം ചിത്രം തീയറ്ററുകളിൽ എത്തും. ജോയ് മാത്യു, സുനിൽ സുഗത, കെപിഎസി ലളിത, രാകേന്ദു, ചെത്തിപ്പുഴ വത്സമ്മ, ലക്ഷ്മി, ശൈലജ , വിഷ്ണു, തിരുവല്ല സാബു, പദ്മനാഭൻ തന്പി, ഹരിലാൽ തുടങ്ങി വലിയ താരനിര ചിത്രത്തിലുണ്ട്.

ശരത്താണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ഗാനരചന കെ.ജയകുമാറും സംഗീതം ഡോ. സാം കടമ്മനിട്ടയും ചിത്രസംയോജനം സിദ്ധാർഥ് ശിവയും നിർവഹിക്കും.