ര​ണ്‍​ജി പ​ണി​ക്ക​ർ നി​ർ​മാ​താ​വാ​കു​ന്നു
Wednesday, August 16, 2017 3:38 AM IST
സം​വി​ധാ​യ​ക​നും തിരക്കഥാകൃത്തും നടനുമായ ര​ണ്‍​ജി പ​ണി​ക്ക​ർ നി​ർ​മാ​താ​വി​ന്‍റെ വേ​ഷ​മ​ണി​യു​ന്നു. ന​വാ​ഗ​ത​നാ​യ പ്ര​മോ​ദ് മോ​ഹ​ൻ ബി​ജു മേ​നോ​നെ നാ​യ​ക​നാ​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ലൂ​ടെയാണ് അദ്ദേഹം നിർമാതാവായി അരങ്ങേറുന്നത്. "​ഒ​രാ​യി​രം കി​നാ​ക്ക​ളാ​ൽ' എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്.

ര​ണ്‍​ജി പ​ണി​ക്ക​ർ എ​ന്‍റ​ർ​ടെയ്ൻ​മെ​ന്‍റ് എ​ന്നാ​ണ് നി​ർ​മാ​ണ ക​ന്പ​നി​യു​ടെ പേ​ര്. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ജോ​സ്മോ​ൻ സൈ​മ​ണ്‍, ബ്രി​ജേ​ഷ് മു​ഹ​മ്മ​ദ് എ​ന്നി​വ​രും നി​ർ​മാ​ണ സം​രം​ഭ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്നു​ണ്ട്. പ്ര​മോ​ദ് മോ​ഹ​ൻ ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് വാ​ർ​ത്ത പ​ങ്കു​വെ​ച്ച​ത്. ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്ററും അദ്ദേഹം ഷെയർ ചെയ്തിട്ടുണ്ട്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.