രാ​മ​ലീ​ല റി​ലീ​സ്: വാ​ർ​ത്ത​ക​ൾ തള്ളി സം​വി​ധാ​യ​ക​ൻ
Sunday, September 10, 2017 4:42 AM IST
ദി​ലീ​പ് നാ​യ​ക​നാ​യി എ​ത്തു​ന്ന രാ​മ​ലീ​ല​യു​ടെ റി​ലീ​സിം​ഗി​നെക്കുറിച്ചു പുറത്തുവന്ന വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച് സം​വി​ധാ​യ​ക​ൻ അ​രു​ണ്‍ ഗോ​പി രം​ഗ​ത്ത്. ചി​ത്രം ഈ ​മാ​സം 22ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​യി​രു​ന്നു വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്ന​ത്.

കൊ​ച്ചി​യി​ൽ പ്ര​മു​ഖ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ കു​റ്റാ​രോ​പി​ത​നാ​യി ദി​ലീ​പ് റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന​തി​നാ​ൽ ജൂ​ലൈ​യി​ൽ തീ​രു​മാ​നി​ച്ച ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് പി​ന്നീ​ട് പ​ലതവണ മാ​റ്റിവച്ചിരു​ന്നു. ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ൽ നി​ന്നും പു​റ​മേ നി​ന്നും ന​ട​നും രാ​മ​ലീ​ല​യ്ക്കും ന​ൽ​കു​ന്ന പി​ന്തു​ണ​യി​ൽ അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു. മാ​ത്ര​മ​ല്ല ചി​ത്ര​ത്തി​ന്‍റെ റി​ലീ​സിം​ഗ് തീ​യ​തി ഒൗ​ദ്യോ​ഗി​ക​മാ​യി ഉ​ട​ൻ ത​ന്നെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.