"മാധവീയം' ചിത്രീകരണം പൂർത്തിയായി
Monday, September 11, 2017 4:05 AM IST
വിനീതും പുതുമുഖ നായിക പ്രണയയും മുഖ്യവേഷങ്ങളിൽ എത്തുന്ന പ്രണയ ചിത്രം "മാധവീയം' ചിത്രീകരണം പൂർത്തിയാക്കി. തേജസ് പെരുമണ്ണ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് നന്ദനമുദ്ര ഫിലിംസിന്‍റെ ബാനറിൽ എസ്.കുമാറാണ്. തേജസ് പെരുമണ്ണയും സുധിയും ചേർന്നാണ് ചിത്രത്തിന്‍റെ രചന നിർവഹിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് കോഴിക്കോട്ട് പൂർത്തിയായി.പുതുമ നിറഞ്ഞ പ്രണയകഥയിൽ മാധവ് ദേവ് എന്ന ചിത്രകാരനായാണ് വിനീത് എത്തുന്നത്. ബാബു നന്പൂതിരി, മാമുക്കോയ, തേജസ് പെരുമണ്ണ, സി.വി.ദേവ്, വിനോദ് കോവൂർ, ഗീതാവിജയൻ, ലളിതശ്രീ, അംബിക മോഹൻ തുടങ്ങി നീണ്ട താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.

വി.അരവിന്ദാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. അശ്വകുമാർ, സുധി എന്നിവരുടെ വരികൾക്ക് സുധി സംഗീതം നൽകുന്നു. കപിൽ ഗോപാലകൃഷ്ണനാണ് എഡിറ്റർ. പിആർഒ ഏബ്രഹാം ലിങ്കൺ.