സം​യു​ക്ത​യു​ടെ യോഗാ ചി​ത്ര​ങ്ങ​ൾ വൈ​റ​ൽ
Wednesday, September 13, 2017 12:43 AM IST
സം​യു​ക്താ വ​ർ​മ​യു​ടെ പു​തി​യ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. വി​വാ​ഹ ശേ​ഷം കു​ടും​ബ കാ​ര്യ​ങ്ങ​ളു​മാ​യി ക​ഴി​യു​ന്ന​തി​നി​ട​യി​ലാ​ണ് സം​യു​ക്ത യോ​ഗ പ​രി​ശീ​ല​നം തു​ട​ങ്ങി​യ​ത്. യോ​ഗ ചെ​യ്യു​ന്ന​തി​നി​ട​യി​ലെ സം​യു​ക്ത​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി​ട്ടു​ള്ള​ത്. പ്രേ​ക്ഷ​ക​ർ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട താ​രം കൂ​ടി​യാ​യ സ​യു​ക്താ വ​ർ​മ​യു​ടെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ് വൈ​റ​ലാ​യ​ത്. താ​ര​ത്തി​ന്‍റെ തി​രി​ച്ചുവ​ര​വ് പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ.ആ​ദ്യ ചി​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക ഹൃ​ദ​യം ക​വ​ർ​ന്ന താ​രം കൂ​ടി​യാ​ണ് സം​യു​ക്ത. 18 ചി​ത്ര​ങ്ങ​ളി​ലേ വേ​ഷ​മി​ട്ടി​ട്ടു​ള്ളു​വെ​ങ്കി​ലും പ്ര​ധാ​ന താ​ര​ങ്ങ​ളോ​ടൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ ഈ ​നാ​യി​ക​യ്ക്ക് ക​ഴി​ഞ്ഞി​രു​ന്നു. ദി​ലീ​പ് ചി​ത്ര​മാ​യ കു​ബേ​ര​നി​ലാ​ണ് സം​യു​ക്ത അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്. ബി​ജു മേ​നോ​നു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന് ശേ​ഷം സി​നി​മ​യി​ൽ നി​ന്നും അ​ക​ന്ന താ​രം ഇ​ട​യ്ക്ക് പ​ര​സ്യ​ങ്ങ​ളി​ൽ മു​ഖം കാ​ണി​ച്ചി​രു​ന്നു.

ഓ​ണ്‍​സ്ക്രീ​നി​ലെ മി​ക​ച്ച കെ​മി​സ്ട്രി ജീ​വി​ത​ത്തി​ലും നി​ല നി​ർ​ത്തു​ന്ന താ​ര​ദ​ന്പ​തി​ക​ളാ​ണ് ബി​ജു മേ​നോ​നും സം​യു​ക്താ വ​ർ​മ​യും. മ​ഴ​യി​ൽ നി​ന്നും മേ​ഘ​മ​ൽ​ഹാ​റി​ലേ​ക്കും മ​ധു​ര​നൊ​ന്പ​ര​ക്കാ​റ്റി​ലു​മൊ​ക്കെ ത​ക​ർ​ത്ത​ഭി​ന​യി​ച്ച ഹി​റ്റ് ജോ​ഡി​ക​ൾ ജീ​വി​ത​ത്തി​ലും ഒ​രു​മി​ച്ച​പ്പോ​ൾ പ്രേ​ക്ഷ​ക​രാ​യി​രു​ന്നു ഏ​റെ സ​ന്തോ​ഷി​ച്ച​ത്. വി​വാ​ഹ ശേ​ഷം സി​നി​മ​യോ​ട് ബൈ ​പ​റ​ഞ്ഞ സം​യു​ക്ത പ​ര​സ്യ ചി​ത്ര​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്. സം​യു​ക്താ വ​ർ​മ​യു​ടെ തി​രി​ച്ചു വ​ര​വി​നാ​യി ഇ​ന്നും പ്രേ​ക്ഷ​ക​ർ കാ​ത്തി​രി​ക്കു​ന്നു​ണ്ട്.