ചാക്കോച്ചന്‍റെ ശിക്കാരി ശംഭു വരുന്നു
Thursday, September 14, 2017 5:15 AM IST
ഓർഡിനറി, ത്രീഡോട്ട്സ്, മധുരനാരങ്ങ എന്നീ ചിത്രങ്ങൾക്കു ശേഷം കുഞ്ചാക്കോ ബോബനും സുഗീതും ഒന്നിക്കുന്ന പുതിയ ചിത്രമായ ശിക്കാരി ശംഭുവിന്‍റെ ചിത്രീകരണം വെള്ളിയാഴ്ച ആരംഭിക്കും. ചാക്കോച്ചൻ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്‍റെ മോഷൻ പോസ്റ്ററും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

നിഷാദ് കോയയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. കുഞ്ചാക്കോ ബോബനൊപ്പം വിഷ്ണു ഉണ്ണികൃഷ്ണൻ, ശിവദ, അൽഫോൻസ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഏയ്ഞ്ചൽ മരിയ സിനിമാസിന്‍റെ ബാനറിൽ എസ്.കെ. ലോറൻസാണ് ചിത്രം നിർമിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.