അത്തരം സിനിമകൾക്ക് കാ​ജ​ലി​നെ കി​ട്ടി​ല്ല
Monday, September 18, 2017 12:29 AM IST
തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലെ തി​ര​ക്കേ​റി​യ നാ​യി​ക​യാ​ണു കാ​ജ​ൽ അ​ഗ​ർ​വാ​ൾ. എ​ന്നാ​ൽ താ​ര​ത്തി​നു സ്ത്രീ​പ​ക്ഷ സി​നി​മ​ക​ളോ​ടു താ​ത്പ​ര്യം ഇ​ല്ല എ​ന്നാ​ണ് കോ​ളി​വു​ഡി​ൽ നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ. പി. ​വാ​സു സം​വി​ധാ​നം ചെ​യ്യു​ന്ന സ്ത്രീ​പ​ക്ഷ ചി​ത്ര​ത്തി​ലേ​ക്കു നാ​യി​ക​യാ​യി കാ​ജ​ലി​നെ വി​ളി​ച്ചി​രു​ന്നു. ഉ​യ​ർ​ന്ന പ്ര​തി​ഫ​ല​വും വാ​ഗ്ദാ​നം ചെ​യ്തു. എ​ന്നി​ട്ടും അ​തി​ശ​ക്ത​മാ​യ ആ ​സ്ത്രീ ക​ഥാ​പാ​ത്ര​ത്തെ കാ​ജ​ൽ നി​ഷേ​ധി​ച്ചു എ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.

നാ​യ​ക​നു നി​ഴ​ലാ​യി നി​ൽ​ക്കു​ന്ന നാ​യി​ക​മാ​ർ സ്ത്രീ​പ​ക്ഷ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചാ​ൽ വി​ട്ടു​ക​ള​യു​ന്ന പ​തി​വി​ല്ല. എ​ന്നാ​ൽ ഇ​തി​ൽ നി​ന്നു വ്യ​ത്യ​സ്ത​യാ​കു​ക​യാ​ണു കാ​ജ​ൽ. ബോ​ളി​വു​ഡി​ൽ നി​ന്നു മി​ക​ച്ച ക​ഥാ​പാ​ത്രം ല​ഭി​ച്ചി​ട്ടും കാ​ജ​ൽ നി​ര​സി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ ക്വീ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ റീ​മേ​ക്കി​ലാ​ണു കാ​ജ​ൽ അ​ഭി​ന​യി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.