"പ്രകാശന്‍റെ മെട്രോ' തെങ്കാശിയിൽ തുടങ്ങി
Saturday, October 7, 2017 1:03 AM IST
"പ്രകാശന്‍റെ മെട്രോ' എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് ഒരു സംവിധായിക കൂടി കടന്നുവരികയാണ്. ചിത്രത്തിന്‍റെ കഥയെഴുതി സംവിധാനവും നിർവഹിക്കുന്നത് ഹസീന സുനീറാണ്. സൈനു സുൽത്താൻ ഫിലിംസിന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് തമിഴ്നാട്ടിലെ തെങ്കാശിയിൽ തുടങ്ങി. മിത്രനാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. ചിത്രത്തിന്‍റെ സ്വിച്ചോണ്‍ കൊച്ചി സിറ്റി ട്രാഫിക് അസിസ്റ്റന്‍റ് പോലീസ് കമ്മീഷണർ എം. എ. നസീർ നിർവഹിച്ചു.

ഓട്ടോ ഡ്രൈവറായ പ്രകാശൻ എന്ന കഥാപാത്രത്തിലൂടെ വികസിക്കുന്ന വ്യത്യസ്തമായ ഒരു കഥയാണ് ചിത്രം പറയുന്നത്. ചലച്ചിത്ര, സാമൂഹ്യ, രാഷ്ട്രീയരംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ദിനേശ് പ്രഭാകർ, അനഘ, ജയൻ ചേർത്തല, കൊല്ലം അജിത്, പാഷാണം ഷാജി തുടങ്ങിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ലിജു മാത്യു ഛായാഗ്രാഹണവും അജ്മൽ സാബു എഡിറ്റിംഗും രാഹുൽ സുബ്രഹ്മണ്യൻ സംഗീതവും നിർവഹിക്കും.