വി​വാ​ഹ വേ​ദി​യി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞ് സാ​മ​ന്ത
Tuesday, October 10, 2017 6:50 AM IST
വി​വാ​ഹ ദി​ന​ത്തി​ൽ ത​നി​ക്കേ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട നി​മി​ഷം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വച്ച് ന​ടി സാ​മ​ന്ത. ഇ​ക്ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഹി​ന്ദു ആ​ചാ​ര പ്ര​കാ​രം ന​ട​ന്ന ച​ട​ങ്ങി​നി​ടെ സ​ന്തോ​ഷ​ത്താ​ൽ ക​ര​യു​ന്ന ചി​ത്ര​മാ​ണ് ഏ​റ്റ​വും വി​ല​മ​തി​ക്കു​ന്ന നി​മി​ഷ​മാ​യി സാ​മ​ന്ത പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ല​ൻ ജോ​സ​ഫി​നാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ക്രെ​ഡി​റ്റ് മു​ഴു​വ​ൻ സാം ​ന​ൽ​കി​യ​ത്.

എ​നി​ക്ക​റി​യി​ല്ല ഈ ​ചി​ത്ര​ത്തെ​ക്കു​റി​ച്ച് എ​ന്താ​ണ് പ​റ​യേ​ണ്ട​തെ​ന്ന്. വി​വാ​ഹ​ദി​ന​ത്തി​ലെ ഒ​രു ദൃ​ശ്യ​മാ​ണി​ത്. വി​കാ​ര​ഭ​രി​ത​മാ​യ ഈ ​നി​മി​ഷം എ​ന്ന​ന്നേ​ക്കു​മാ​യി പ​ക​ർ​ത്തി​യ​ത് അ​ല​ൻ ജോ​സ​ഫാ​ണ്. പോ​സ് ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ളേ​ക്കാ​ൾ യ​ഥാ​ർഥ നി​മി​ഷ​ങ്ങ​ളാ​ണ് എ​ന്നും കാ​ല​ത്തെ അ​തി​ജീ​വി​ക്കു​ന്ന​ത്. വി​കാ​ര​ത്തി​ൽ മു​ങ്ങി​പ്പോ​യ വ​ധു. ഒ​രു​പാ​ട് ചി​രി​ക​ൾ​ക്കി​ട​യി​ൽ സാ​മ​ന്ത​യും, നി​റ​ഞ്ഞൊ​ഴു​കി​യ സ​ന്തോ​ഷാ​ശ്രു​ക്ക​ളും എ​ന്നും സാ​മ​ന്ത കു​റി​ച്ചു. വിവാഹച്ചടങ്ങിന്‍റേതിനു പുറമെ മെ​ഹ​ന്തിയുടെ (മൈലാഞ്ചിയിടീൽ) ചി​ത്ര​ങ്ങളും സാ​മ​ന്ത ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.
My beauties @meghnavinod @kreshabajaj @pallavi_85 #malavika ❤️❤️❤️

A post shared by Samantha Ruth Prabhu (@samantharuthprabhuoffl) on
Mrs.Akkineni ❤️❤️ #chaysam

A post shared by Samantha Ruth Prabhu (@samantharuthprabhuoffl) on


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.