മലയാള സിനിമയ്ക്കൊരു പുതിയ നസ്രിയ
Thursday, October 12, 2017 12:13 AM IST
മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മൊ​ക്കെ ഒ​രു​പോ​ലെ തി​ള​ങ്ങിനി​ൽ​ക്കു​ന്പോ​ഴാ​ണ് ന​സ്രിയ ന​സിം ഫ​ഹ​ദ് ഫാ​സി​ലി​നെ ക​ല്യാ​ണം ക​ഴി​ച്ച് ആ ​ഫീ​ൽ​ഡ്ത​ന്നെ വി​ടു​ന്ന​ത്. അ​ന്നു​മു​ത​ൽ ന​സ്രിയ തി​രി​ച്ച് എ​ന്ന് അ​ഭി​ന​യി​ക്കാ​നെ​ത്തും എ​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ആ​രാ​ധ​ക​ർ. ന​സ്രിയ​യു​ടെ കു​സൃ​തി നി​റ​ഞ്ഞ അ​ഭി​ന​യം മ​ല​യാ​ളി​ക​ൾ ശ​രി​ക്കും മി​സ് ചെ​യ്തു തു​ട​ങ്ങി​യ​പ്പോ​ൾ രൂ​പം​കൊ​ണ്ടു​പോ​ലും ന​സ്രിയ​യോ​ട് സാ​ദൃ​ശ്യ​മു​ള്ള ഒ​രു നാ​യി​ക എ​ത്തി​യി​രി​ക്കു​ന്നു.

ഡ​ബ്സ്മാ​ഷി​ലൂ​ടെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട വ​ർ​ഷ ബൊ​ല്ല​മ്മ എ​ന്ന ത​മി​ഴ്നാ​ട്ടു​കാ​രി​യാ​ണ് മ​ല​യാ​ള സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. ഒ​റ്റ നോ​ട്ട​ത്തി​ൽ ന​സ്രിയ​യാ​ണെ​ന്നേ ആ​രും പ​റ​യൂ. ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ളി​ലൊ​ക്കെ പ​ല​രും ന​സ്രി​യ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. ആ​ദ്യ​മൊ​ക്കെ ഞാ​ൻ നസ്രിയ അ​ല്ല എ​ന്ന് വ​ർ​ഷ പ​റ​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ അ​തി​നും ശ്ര​മി​ക്കാ​റി​ല്ല.പുതിയ നസ്രിയ എന്ന പേരിൽ വർഷയുടെ ഡബ്സ്മാഷുകൾ നേരത്തെ സമൂഹമാധ്യമങ്ങളിൽ വെെറലായിരുന്നു. നസ്രിയയുടെ ഡബ്സ്മാഷ് എന്ന പേരിലായിരുന്നു അവയിൽ പലതും പ്രചരിച്ചിരുന്നത്. നസ്രിയയുടെ അതേ കണ്ണുകൾ. മുഖത്ത് അതേ കുസൃതിഭാവം- ഇവയൊക്കെകൊണ്ട് മലയാളികളുടെ മനസിൽ ഇടംപിടിച്ചുകഴിഞ്ഞു വർഷ. എന്നാൽ താനും നസ്രിയയുമായി യാതൊരു സാമ്യവുമില്ലെന്നാണ് വർഷ പറയുന്നത്. തന്‍റെ അഭിനയം കാണുന്പോൾ അത് പ്രേക്ഷകർക്ക് മനസിലാകുമെന്നും താരം പറയുന്നു.രാ​ജേ​ഷ് നാ​യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ക​ല്യാ​ണം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് വ​ർ​ഷ മ​ല​യാ​ള​ത്തി​ലെ​ത്തു​ന്ന​ത്. ശാ​രി എ​ന്നാ​ണ് ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. മു​കേ​ഷി​ന്‍റെ മ​ക​ൻ ശ്രാ​വ​ണാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. ആ​ദ്യ മ​ല​യാ​ള ചി​ത്രം പു​റ​ത്തു​വ​രു​ന്ന​തി​നു​മു​ന്പു​ത​ന്നെ ആ​സി​ഫ് അ​ലി നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ലും വ​ർ​ഷ​യ്ക്ക് അ​വ​സ​രം ല​ഭി​ച്ചുക​ഴി​ഞ്ഞു. കല്യാണത്തിന്‍റെ ഷൂട്ടിംഗ് കഴിഞ്ഞാലുടൻ ആസിഫിന്‍റെ നായികയാകാൻ വർഷ എത്തും.