"വിവാഹശേഷവും അഭിനയിക്കും'
Friday, October 13, 2017 12:03 AM IST
വി​വാ​ഹ​ത്തി​ന് ശേ​ഷ​വും അ​ഭി​ന​യി​ക്കു​മെ​ന്ന് ച​ല​ച്ചി​ത്ര ന​ടി ഭാ​വ​ന. ഓ​രോ ദി​വ​സ​വും സ​ന്തോ​ഷ​മാ​യി​രി​ക്കു​ക​യാ​ണ് എ​ന്‍റെ ല​ക്ഷ്യം. സി​നി​മ​യു​ണ്ടെ​ങ്കി​ലും ഇ​ല്ലെ​ങ്കി​ലും അ​ങ്ങ​നെ​യാ​യി​രി​ക്കും. ഒ​രാ​ഴ്ച​യി​ൽ അ​ഞ്ച് ദി​വ​സ​ത്തി​ൽ​ക്കൂ​ടു​ത​ൽ അ​ഭി​ന​യി​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് ഭാ​വ​ന വ്യ​ക്ത​മാ​ക്കി. ദു​ബാ​യി​ൽ ഒ​രു സ്വ​കാ​ര്യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ന​ടി.

വി​വാ​ഹ​ത്തെ ആ​കാം​ക്ഷ​യോ​ടെ നോ​ക്കി​ക്കാ​ണു​ന്നു​വെ​ങ്കി​ലും യാ​തൊ​രു പ​രി​ഭ്ര​മവു​മി​ല്ല. കാ​ര​ണം, പ​തി​ന​ഞ്ചാം വ​യ​സി​ൽ മു​ഖ​ത്ത് ചാ​യം തേ​ച്ച് ചു​റ്റും ഒ​ട്ടേ​റെ പേ​ർ നോ​ക്കി നി​ൽ​ക്കു​ന്പോ​ൾ കാ​മ​റ​യെ അ​ഭി​മു​ഖീ​ക​രി​ച്ച​വ​ളാ​ണ് താ​നെ​ന്നും ഭാ​വ​ന. ഏ​റെക്കാല​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന ന​വീ​ൻ എ​ന്ന ക​ന്ന​ഡ സി​നി​മാ നി​ർ​മാ​താ​വു​മാ​യി​ട്ടാ​ണ് ഭാ​വ​ന​യു​ടെ വി​വാ​ഹ​മു​റ​പ്പി​ച്ചി​ട്ടു​ള്ള​ത്.

വ​ള​രെ ഭ​ക്ഷ​ണ​പ്രി​യ​യാ​ണ് ഞാ​ൻ. എ​ന്തു​വ​ന്നാ​ലും ഭ​ക്ഷ​ണ​ത്തെ ഉ​പേ​ക്ഷി​ക്കാ​നാ​വി​ല്ല. അ​തു​കൊ​ണ്ട് ഇ​ന്ന​ത്തെ മോ​ഡ​ലാ​കാ​ൻ എ​നി​ക്കാ​വി​ല്ല. എ​ല്ലാ മാ​സ​വും ഞാ​ൻ ദി​ന​ച​ര്യ​ക​ൾ എ​ഴു​തി വ​യ്ക്കും. എ​ന്നാ​ൽ ആ​ദ്യ​ത്തെ ര​ണ്ട് ദി​വ​സം മാ​ത്ര​മേ അ​ത് പാ​ലി​ക്കാ​ൻ സാ​ധി​ക്കാ​റു​ള്ളൂ- ഭാ​വ​ന പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.