ഒ​ടി​യ​ൻ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ
Monday, October 16, 2017 2:05 AM IST
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി വി. ​എ. ശ്രീ​കു​മാ​ർ മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ബ്ര​ഹ്മാണ്ഡ ചി​ത്രം ഒ​ടി​യ​ന്‍റെ ചി​ത്രീ​ക​ര​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്. സി​നി​മ​യു​ടെ ക്ലൈ​മാ​ക്സാ​ണ് ഇ​നി ചി​ത്രീ​ക​രി​ക്കാ​നു​ള്ള​ത്.

മു​പ്പ​ത്തി​യ​ഞ്ച് കോ​ടി ബ​ജ​റ്റി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ മ​ന്ത്ര​വി​ദ്യ​ക​ളി​ൽ അ​ഗ്ര​ഗ​ണ്യ​രാ​യ ഒ​ടി​യ​ൻ എ​ന്ന ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ലെ അവസാന കണ്ണിയായാണ് മോ​ഹ​ൻ​ലാ​ൽ എ​ത്തു​ന്ന​ത്. അ​നേ​കം പ്ര​ത്യേ​ക​ത​ക​ൾ ഒ​ളി​ഞ്ഞു കി​ട​ക്കു​ന്ന ചി​ത്ര​ത്തി​നാ​യി 30 മു​ത​ൽ 60 വ​യ​സ് വ​രെ​യു​ള്ള ശാ​രീ​രി​ക മാ​റ്റ​ങ്ങ​ളോ​ടെ​യാ​ണ് മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​ക്കു​ക. മൃ​ഗ​മാ​യി മാ​റു​ന്ന​തു​ൾ​പ്പ​ടെ അ​മാ​നു​ഷി​ക ശ​ക്തി​യു​ള്ള​യാ​ളാ​ണ് ഒ​ടി​യ​ൻ.

പു​ലി​മു​രു​ക​നി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​ര​നാ​യ പീ​റ്റ​ർ​ഹെ​യ്നാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഘ​ട്ടന രംഗങ്ങളൊരുക്കുന്നത്. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​നു വേ​ണ്ടി ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ മ​ഞ്ജു വാ​ര്യ​ർ, പ്ര​കാ​ശ് രാ​ജ് എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും. കെ. ​ഹ​രി​കൃ​ഷ്ണ​ൻ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന ചി​ത്രം വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത് മാ​ക്സ് ലാ​ബ് സി​നി​മാ​സ് ആ​ൻ​ഡ് എ​ന്‍റ​ർ​ടെയ്ൻ​മെ​ന്‍റാ​ണ്. ഷാ​ജി കു​മാ​റാ​ണ് ഛായാ​ഗ്ര​ഹ​ക​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.