മോ​ഹ​ൻ​ലാ​ലി​നൊ​പ്പം വീ​ണ്ടും മീ​ന
Tuesday, October 17, 2017 11:57 PM IST
വി.​എ. ശ്രീ​കു​മാ​ർ മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​ടി​യ​ൻ എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കാ​ൻ പോ​വു​ന്ന​ത് അ​ജോ​യ് വ​ർ​മ്മ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യാ​യി​രി​ക്കു​മെ​ന്ന കാ​ര്യം മു​ന്പ് ഒൗ​ദ്യോ​ഗി​ക​മാ​യി ത​ന്നെ പു​റ​ത്ത് വ​ന്നി​രു​ന്നു.

ഫേ​സ്ബു​ക്കി​ലൂ​ടെ വാ​ർ​ത്ത മോ​ഹ​ൻ​ലാ​ൽ ത​ന്നെ പു​റ​ത്ത് വി​ട്ടി​രു​ന്നു. സി​നി​മ​യെ കു​റി​ച്ചു​ള്ള കാ​ര്യ​ങ്ങ​ൾ സം​വി​ധാ​യ​ക​നും തു​റ​ന്ന് പ​റ​ഞ്ഞി​രു​ന്നു.​ ഇ​പ്പോ​ൾ സി​നി​മ​യി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ നാ​യി​ക ആ​രാ​ണെ​ന്നു​ള്ള കാ​ര്യം കൂ​ടി പു​റ​ത്ത് വ​ന്നി​രി​ക്കു​ക​യാ​ണ്. മീ​ന​യും തൃ​ഷ​യു​മാ​യി​രി​ക്കും അ​ജോ​യി​യു​ടെ സി​നി​മ​യി​ൽ നാ​യി​ക​മാ​രാ​യി അ​ഭി​ന​യി​ക്കാ​ൻ പോ​വു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. മോ​ഹ​ൻ​ലാ​ൽ-മീ​ന കൂ​ട്ടു​കെ​ട്ടി​ൽ പി​റ​ക്കു​ന്ന സി​നി​മ എ​ന്ന പ്ര​ത്യേ​ക​ത​യും സി​നി​മ​യ്ക്കു​ണ്ടാ​യി​രി​ക്കും.

എ​ന്നാ​ൽ സാ​ജു തോ​മ​സ് തി​ര​ക്ക​ഥ എ​ഴു​തി​യി​രി​ക്കു​ന്ന സി​നി​മ ഒ​രു ത്രി​ല്ല​റാ​യി​രി​ക്കു​മെ​ന്ന് അ​ജോ​യി മു​ന്പ് പ​റ​ഞ്ഞി​രു​ന്നു. മൂ​ണ്‍​ഷൂ​ട്ട് എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ സ​ന്തോ​ഷ് ടി ​കു​രു​വി​ള നി​ർ​മി​ക്കു​ന്ന സി​നി​മ​യ്ക്ക് ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത് സാ​ജു തോ​മ​സാ​ണ്. പൂ​നെ, മും​ബൈ, ശ്രീ​ല​ങ്ക എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളി​ലായിരിക്കും സി​നി​മ​യു​ടെ ഷൂ​ട്ടി​ങ്ങ് ന​ട​ക്കാ​ൻ പോ​വു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.