നിവിൻ പോളിയെ നായകനാക്കി ഡിജോ ജോസ് സംവിധാനം ചെയ്യുന്ന മലയാളി ഫ്രം ഇന്ത്യയിലെ ആദ്യ ഗാഗനം റിലീസായി. നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ എന്നിവരാണ് ഗാനരംഗത്തിൽ അഭിനയിക്കുന്നത്. കോമഡികളാൽ സന്പന്നമായിരിക്കും ചിത്രമെന്നാണ് ഗാനം നൽകുന്ന സൂചന.
ടിറ്റോ പി. തങ്കച്ചന്റെ വരികൾക്ക് സംഗീതം പകർന്നത് ജെയ്ക്സ് ബിജോയ് ആണ്. ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്.
ചിത്രം മേയ് ഒന്നിന് തിയറ്ററുകളിലെത്തും. ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്. ജനഗണമനയുടെ തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് ആണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം സുദീപ് ഇളമൺ, ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ തോമസ്,
ആർട്ട് ഡയറക്ടർ പ്രശാന്ത് മാധവ്, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണെക്സ് സേവ്യർ, എഡിറ്റർ ആൻഡ് കളറിംഗ് ശ്രീജിത്ത് സാരംഗ്, സംഗീതം ജെയിക്സ് ബിജോയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിന്റോ സ്റ്റീഫൻ,
അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യെശോധരൻ, റഹീം പി.എം.കെ. (ദുബായ്).
ഡബ്ബിംഗ് സൗത്ത് സ്റ്റുഡിയോ, ഗ്രാഫിക്സ് ഗോകുൽ വിശ്വം, ഡാൻസ് കൊറിയോഗ്രാഫി വിഷ്ണു ദേവ്, സ്റ്റണ്ട് മാസ്റ്റർ റോഷൻ ചന്ദ്ര, ഡിസൈൻ ഓൾഡ്മങ്ക്സ്, സ്റ്റിൽസ് പ്രേംലാൽ. പിആർഓ മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ് ബിനു ബ്രിംഗ്ഫോർത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.