ഒരു സൈനികന്റെ ആത്മനൊന്പരങ്ങൾ ഒപ്പിയെടുത്ത ചിത്രമാണ് ഡസ്റ്റ് ബിൻ. മേജർ ഫിലിംസിന്റെ ബാനറിൽ രേഖാശ്രീകുമാർ, കേണൽ മോഹൻദാസ് എന്നിവർ നിർമിക്കുന്ന ഈ ചിത്രം മധു തത്തംപള്ളി സംവിധാനം ചെയ്യുന്നു. ചിത്രം ജൂണ്‍ ഒന്നിന് തിയേറ്ററിലെത്തും.
നായക് പ്രശാന്തിന്റെയും, ദേശ സ്നേഹികളായ സൈനികരുടെയും കഥ പറയുന്ന ചിത്രം അലാഹാബാദിലെ പട്ടാള ക്യാന്പിൽ വച്ചാണ് ചിത്രീകരിച്ചത്. കൂടാതെ, ഗംഗാ, യമുന സംഗമത്തിൽ വച്ച് ചിത്രീകരിച്ച ആദ്യ ചിത്രവുമാണ് ഡസ്റ്റ്ബിൻ. അതിർത്തിയിലെ പട്ടാള ക്യാന്പുകളിൽകഴിയുന്ന സൈനികരുടെ ക്ളേശ പൂർണ്ണമായ ജീവിതം ചിത്രീകരിക്കുന്ന ഈ ചിത്രം അവരുടെ വ്യക്തി ജീവിതത്തിലെ ആത്മനൊന്പരങ്ങളും ഒപ്പിയെടുക്കുന്നു.
കാർത്തിക് ശ്രീ നായക് പ്രശാന്ത് എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. സുധീർ കരമന, മധു, കാർത്തിക്ശ്രീ, കേണൽ മോഹൻദാസ്, രമേഷ് കൃഷ്ണ, എം.ജി റിയാസ്, കൂൾ സുരേഷ്, അച്ചുത കുറുപ്പ്, ധനീഷാ സുരേന്ദ്രൻ, മിനി ശ്രീകുമാർ, രേഖാ ശ്രീകുമാർ, ജീവൻ ആനന്ദ്, റിയാൻ അഫ്സൽ, സനി വെങ്കിടേഷ്, ബ്രഹ്മൻ ഹരിപ്പാട്, മംഗൾ നായർ, സണ്ണി നിലന്പൂർ, കരുവാറ്റ ജയപ്രകാശ്, സൂരജ് പന്തളം, കുളപ്പുള്ളി ലീല, ദുർഗ്ഗ ഹരിപ്പാട്, മിനി ശ്രീകുമാർ, എന്നിവരോടൊപ്പം മിലിട്ടറി ഓഫീസർമാരും അഭിനയിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.