കാത്തിരിപ്പ് തീർന്നു; പൂ​മ​രം വ്യാഴാഴ്ച പൂ​ത്തു​ല​യും
Wednesday, March 14, 2018 10:36 AM IST
ജ​യ​റാ​മി​ന്‍റെ മ​ക​ൻ കാ​ളി​ദാ​സ് ജ​യ​റാം നാ​യ​ക​നാ​കു​ന്ന ആ​ദ്യ​മ​ല​യാ​ള​സി​നി​മ പൂ​മരം നാ​ളെ തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ കാ​ളി​ദാ​സ് ത​ന്നെ​യാ​ണ് റി​ലീ​സ് തീ​യ​തി പു​റ​ത്തു​വി​ട്ട​ത്. 1983, ആ​ക്ഷ​ൻ ഹീ​റോ ബി​ജു എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം എ​ബ്രി​ഡ് ഷൈ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.

മാ​ർ​ച്ച് ഒ​ന്പ​തി​നാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. പ​ക്ഷേ ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ അ​തു മാ​റ്റിവ​യ്ക്കു​ക​യാ​യി​രു​ന്നു. ചി​ത്ര​ത്തി​ലെ ഞാ​നും ഞാ​നു​മെ​ന്‍റാ​ളും... എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​ന് വ​ലി​യ സ്വീ​കാ​ര്യ​ത ല​ഭി​ക്കു​ക​യും സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം ഇ​തു വൈ​റ​ലാ​യി മാ​റു​ക​യും ചെ​യ്തിരു​ന്നു.

2016 സെ​പ്റ്റം​ബ​റി​ലാ​ണ് പൂ​മ​ര​ത്തി​ന്‍റെ ഷൂ​ട്ടി​ങ് ആ​രം​ഭി​ച്ച​ത്. ജ​യ​റാ​മി​ന്‍റെ മ​ക​ൻ നാ​യ​ക​നാ​കു​ന്ന​തി​നാ​ൽ ആ​ദ്യം മു​ത​ൽ ത​ന്നെ ചി​ത്രം വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു നി​ന്നു.​എ​ന്നാ​ൽ റി​ലീ​സ് വൈ​കി​യ​ത് ആ​രാ​ധ​ക​രെ നി​രാ​ശ​രാ​ക്കി​യി​രു​ന്നു.