എ​ന്‍റെ സി​നി​മ​യി​ൽ സ്ത്രീ​ക​ൾ സു​ര​ക്ഷി​ത​രാ​യി​രി​ക്കും: പൃഥ്വി​രാ​ജ്
Sunday, December 10, 2017 3:22 AM IST
തന്‍റെ സി​നി​മ​ക​ളി​ൽ സ്ത്രീ​ക​ൾ സു​ര​ക്ഷി​ത​രാ​യി​രി​ക്കു​മെ​ന്ന് ന​ട​ൻ പൃ​ഥ്വി​രാ​ജ്. ഒ​രു മാ​ധ്യ​മ​വു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​നി​ടെ സി​നി​മ​യി​ൽ സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്ത്രീ​ക​ളോ​ട് താ​ൻ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ച് വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി​നി​മ​യെ ശു​ദ്ധീ​ക​രി​ക്കാ​ൻ താ​ങ്ക​ൾ​ക്ക് എ​ന്ത് സം​ഭാ​വ​ന ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്ന ചോ​ദ്യ​ത്തി​ന് "​എ​ന്‍റെ സി​നി​മ​ക​ളെ​ക്കു​റി​ച്ച് മാ​ത്ര​മെ എ​നി​ക്ക് സം​സാ​രി​ക്കാ​ൻ സാ​ധി​ക്കു. മ​റ്റ് സി​നി​മ​ക​ളും പ​ല​ത​ര​ത്തി​ലു​മു​ള്ള ആ​ൾ​ക്കാ​രു​മു​ണ്ട്. എ​ന്‍റെ സി​നി​മ​ക​ളു​ടെ പേ​രി​ൽ ഇ​തു​വ​രെ പ​രാ​തി​ക​ളൊ​ന്നും വ​ന്നി​ട്ടി​ല്ല. എ​ന്‍റെ സി​നി​മ​ക​ളി​ൽ അ​ത്ത​രം പ​രാ​തി​ക​ളൊ​ന്നും ഉ​ണ്ടാ​വി​ല്ലെ​ന്നു ഞാ​ൻ നി​ങ്ങ​ൾ​ക്ക് ഉ​റ​പ്പു ത​രാം.​..' എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി.

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​നു പി​ന്നാ​ലെ സി​നി​മ മേ​ഖ​ല​യി​ൽ സ്ത്രീ​ക​ൾ​ക്കു നേ​രെ​യു​ണ്ടാ​കു​ന്ന അ​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​ക​രി​ച്ച് നി​ര​വ​ധി​യാ​ളു​ക​ൾ എ​ത്തി​യി​രു​ന്നു. മാ​ത്ര​മ​ല്ല ത​ങ്ങ​ൾ നേ​രി​ട്ട ദു​ര​നു​ഭ​വ​ങ്ങ​ൾ തു​റ​ന്നുപ​റ​ഞ്ഞും നി​ര​വ​ധി​പേ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.​

മു​ന്പ് കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ട്ട പ്ര​മു​ഖ വ്യ​ക്തി​യു​ടെ സ്വാ​ധീ​നം മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​തെ ഇ​ര​യ്ക്കൊ​പ്പ​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി തു​റ​ന്ന നി​ല​പാ​ട് പൃഥ്വി​രാ​ജ് സ്വീ​ക​രി​ച്ചി​രു​ന്നു. മാ​ത്ര​മ​ല്ല അ​ദ്ദേഹത്തിനെ​തി​രെ അ​മ്മ സം​ഘ​ട​ന​യി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി ഉ​യ​ർ​ത്തി​യ​തും പൃഥ്വി​രാ​ജ് ആ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.