90 ദി​വ​സ​ത്തെ ചി​ത്രീ​ക​ര​ണ​ത്തി​ന് പാ​ക്ക​പ്പ്; മ​മ്മൂ​ട്ടി​യു​ടെ ‘ബ​സൂ​ക്ക’ പൂ​ർ​ത്തി​യാ​യി
Saturday, March 23, 2024 9:08 AM IST
മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ഡി​നു ഡെ​ന്നി​സ് തി​ര​ക്ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ‘ബ​സൂ​ക്ക’​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. 90 ദി​വ​സ​ത്തെ ചി​ത്രീ​ക​ര​ണ​മാ​ണ് ന​ട​ന്ന​ത്.

ബി​ഗ് ബ​ജ​റ്റി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് തി​യ​റ്റ​ർ ഓ​ഫ് ഡ്രീം​സി​ന്‍റെ ബാ​ന​റി​ൽ ജി​നു വി. ​എ​ബ്ര​ഹാ​മും ഡോ​ൾ​വി​ൻ കു​ര്യാ​ക്കോ​സും സ​രി​ഗ​മ​യു​ടെ ഫി​ലിം സ്റ്റു​ഡി​യോ ആ​യ യൂ​ഡ്‌​ലി ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​ക്രം മെ​ഹ്‌​റ​യും സി​ദ്ധാ​ർ​ഥ് ആ​ന​ന്ദ് കു​മാ​റും ചേ​ർ​ന്നാ​ണ്.

തി​ര​ക്ക​ഥാ​കൃ​ത്ത് ക​ലൂ​ർ ഡെ​ന്നി​സി​ന്‍റെ മ​ക​നാ​ണ് സം​വി​ധാ​യ​ക​ൻ ഡി​നു ഡെ​ന്നി​സ്. തെ​ന്നി​ന്ത്യ​ൻ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ഗൗ​തം വാ​സു​ദേ​വ് മേ​നോ​ൻ സു​പ്ര​ധാ​ന​മാ​യൊ​രു ക​ഥാ​പാ​ത്ര​ത്തെ ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

ബെ​ഞ്ച​മി​ൻ ജോ​ഷ്വ എ​ന്നാ​ണ് ഗൗ​തം മേ​നോ​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ, ബാ​ബു ആ​ന്‍റ​ണി, ഹ​ക്കീം ഷാ​ജ​ഹാ​ൻ, ഭാ​മ അ​രു​ൺ, ദി​വ്യാ പി​ള്ള, ഡീ​ൻ ഡെ​ന്നി​സ്, സു​മി​ത് നേ​വ​ൽ (ബി​ഗ് ബി ​ഫെ​യിം), സ്ഫ​ടി​കം ജോ​ർ​ജ്, തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു.

പൃ​ഥ്വി​രാ​ജ് ചി​ത്രം കാ​പ്പ, ടൊ​വീ​നോ ചി​ത്രം അ​ന്വേ​ഷി​പ്പി​ൻ ക​ണ്ടെ​ത്തും എ​ന്നി​വ​യ്ക്കു ശേ​ഷം സ​രി​ഗ​മ​യും തി​യേ​റ്റ​ർ ഓ​ഫ് ഡ്രീം​സും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന സി​നി​മ​യാ​ണ് ബ​സൂ​ക്ക.

എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ: സൂ​ര​ജ് കു​മാ​ർ, കോ-​പ്രൊ​ഡ്യൂ​സ​ർ: സ​ഹി​ൽ ശ​ർ​മ, ഛായാ​ഗ്ര​ഹ​ണം: നി​മി​ഷ് ര​വി, സെ​ക്ക​ൻ​ഡ് യൂ​ണി​റ്റ് കാ​മ​റ: റോ​ബി വ​ർ​ഗീ​സ്‌, ചി​ത്ര​സം​യോ​ജ​നം: നി​ഷാ​ദ് യൂ​സ​ഫ്, സം​ഗീ​തം: മി​ഥു​ൻ മു​കു​ന്ദ​ൻ, ക​ലാ​സം​വി​ധാ​നം: ഷി​ജി പ​ട്ട​ണം, വ​സ്ത്രാ​ല​ങ്കാ​രം: സ​മീ​റ സ​നീ​ഷ്, ചീ​ഫ് അ​സോ​സി​യേ​റ്റ്: സൂ​ജി​ത്ത്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: സ​ഞ്ജു ജെ., ​പി​ആ​ർ​ഒ: ശ​ബ​രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.