ക​ത്തി​യു​മാ​യി കു​തി​ക്കു​ന്ന ന​ല്ല ക​ള്ള​ൻ; കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ
Friday, July 6, 2018 10:25 AM IST
നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. നി​വി​ൻ പോ​ളി​യു​ടെ അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ നി​ർ​ണാ​യ​ക സി​നി​മ​യെ​ന്നു വി​ല​യി​രു​ത്തു​വാ​ൻ സാ​ധി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ചി​ത്ര​ത്തി​ൽ കൊ​ച്ചു​ണ്ണി​യു​ടെ ആ​ത്മാ​ർ​ഥ സു​ഹൃ​ത്ത് ഇ​ത്തി​ക്ക​ര​പ്പ​ക്കി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് മോ​ഹ​ൻ​ലാ​ലെ​ന്ന​തും ആ​രാ​ധ​ക​രി​ൽ ഏ​റെ ആ​കാം​ക്ഷ ജ​നി​പ്പി​ക്കു​ന്നു.

161 ദി​ന​ങ്ങ​ൾ​ക്കൊ​ണ്ടാ​ണ് ഈ ​സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. ബാ​ബു ആ​ന്‍റ​ണി, സ​ണ്ണി വെ​യ്ൻ, പ്രി​യാ ആ​ന​ന്ദ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​വേ​ഷ​ങ്ങ​ളെ കൈ​കാ​ര്യം ചെ​യ്യു​ന്നു. ശ്രീ ​ഗോ​കു​ലം മൂ​വീ​സി​നു വേ​ണ്ടി ഗോ​കു​ലം ഗോ​പാ​ല​നാ​ണ് ഈ ​സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.