പോ​ലീ​സ് വേ​ഷ​ത്തി​ൽ ടി​നി ടോം; ​പോ​ലീ​സ് ഡേ ​ഫ​സ്റ്റ്ലു​ക്ക്
Monday, March 25, 2024 3:17 PM IST
ന​വാ​ഗ​ത​നാ​യ സ​ന്തോ​ഷ് മോ​ഹ​ൻ പാ​ലോ​ട് സം​വി​ധാ​നം ചെ​യ്യു​ന്ന പൊ​ലീ​സ് ഡേ ​എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. പോ​ലീ​സ് യൂ​ണി​ഫോ​മി​ൽ നി​ൽ​ക്കു​ന്ന ന​ന്ദു​വി​നും ടി​നി ടോ​മി​നും ഒ​പ്പം അ​ൻ​സി​ബ​യെ​യും പോ​സ്റ്റ​റി​ൽ കാ​ണാം.

ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ര​ണ​മാ​ണ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഈ ​കേ​സ് അ​ന്വേ​ഷി​ക്കാ​നെ​ത്തു​ന്ന ഉ​ന്ന​ത​നാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഡി​വൈ​എ​സ്പി ലാ​ൽ മോ​ഹ​ൻ.
ഒ​രു പോ​ലീ​സ് സ്റ്റോ​റി​യു​ടെ എ​ല്ലാ ഉ​ദ്യേ​ഗ​വും സ​സ്പെ​ൻ​സും കോ​ർ​ത്തി​ണ​ക്കി​യ ഒ​രു ക്ലീ​ൻ എ​ന്‍റ​ർ​ടൈ​ന​റാ​യി​രി​ക്കും ചി​ത്രം.

ടി​നി ടോ​മാ​ണ് ലാ​ൽ മോ​ഹ​ൻ എ​ന്ന ഇ​ൻ​വ​സ്റ്റി​ഗേ​റ്റീ​വ് ഓ​ഫീ​സ​റെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഹ​രീ​ഷ് ക​ണാ​ര​ൻ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ശ്രീ​ധ​ന്യാ എ​ന്നി​വ​രും ഏ​താ​നും പു​തു​മു​ഖ​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ല​ണി​നി​ര​ക്കു​ന്നു.

ര​ച​ന - മ​നോ​ജ് ഐ.​ജി., സം​ഗീ​തം - ഡി​നു മോ​ഹ​ൻ. ഛായാ​ഗ്ര​ഹ​ണം - ഇ​ന്ദ്ര​ജി​ത്ത്. എ​ഡി​റ്റിം​ഗ്- രാ​കേ​ഷ് അ​ശോ​ക്. ക​ലാ​സം​വി​ധാ​നം - രാ​ജു ചെ​മ്മ​ണ്ണി​ൽ. മേ​ക്ക​പ്പ് - ഷാ​മി. കോ​സ്റ്റ്യും - ഡി​സൈ​ൻ- റാ​ണാ പ്ര​താ​പ്.

ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ര​തീ​ഷ് നെ​ടു​മ​ങ്ങാ​ട്. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് രാ​ജ​ൻ മ​ണ​ക്കാ​ട്. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - രാ​ജീ​വ് കൊ​ട​പ്പ​ന​ക്കു​ന്ന്.

സ​ദാ​ന​ന്ദ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ സ​ജു വൈ​ദ്യ​ർ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു. വാ​ഴൂ​ർ ജോ​സ്. ഫോ​ട്ടോ- അ​നു​പ​ള്ളി​ച്ച​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.