മ​നു​വി​ൽ തു​ട​ങ്ങി ന​ജീ​ബ് വ​രെ, എ​ന്തൊ​രു യാ​ത്ര; പൃ​ഥ്വി​രാ​ജി​നെ​ക്കു​റി​ച്ച് സു​പ്രി​യ
Monday, March 25, 2024 9:50 AM IST
പൃ​ഥ്വി​രാ​ജി​ന്‍റെ അ​ഭി​ന​യ​ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ഭാ​ര്യ​യും നി​ർ​മാ​താ​വു​മാ​യ സു​പ്രി​യ. മ​നു​വി​ൽ തു​ട​ങ്ങി ന​ജീ​ബ് വ​രെ, എ​ന്തൊ​രു യാ​ത്ര​യാ​ണി​തെ​ന്നാ​ണ് സു​പ്രി​യ കു​റി​ച്ച​ത്. 2002ൽ ​ആ​ണ് പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ൻ ത​ന്‍റെ ആ​ദ്യ സി​നി​മ​യാ​യ ന​ന്ദ​ന​ത്തി​ൽ അ​ഭി​ന​യി​ച്ച​ത്.

അ​ന്ന് 19 വ​യ​സാ‌​യി​രു​ന്നു പൃ​ഥ്വി​രാ​ജി​ന്. കൗ​മാ​ര​ക്കാ​ര​നി​ൽ നി​ന്ന് അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ഥ പ​റ‌​യു​ന്ന ന​ജീ​ബി​ലേ​യ്ക്കെ​ത്തി നി​ൽ​ക്കു​ന്ന പൃ​ഥ്വി​യു​ടെ ര​ണ്ടു ചി​ത്ര​ങ്ങ​ൾ താ​ര​ത​മ്യം ചെ​യ്തു​കൊ​ണ്ടാ​ണ് സു​പ്രി​യ കു​റി​പ്പ് പ​ങ്കു​വ​ച്ച​ത്.

2002ൽ ​ഓ​സ്‌​ട്രേ​ലി​യ​യി​ലെ പ​ഠ​നാ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ പൃ​ഥ്വി​രാ​ജ് വെ​റു​മൊ​രു കൗ​തു​ക​ത്തി​ന്‍റെ പേ​രി​ലാ​ണ് ന​ന്ദ​നം എ​ന്ന ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​കു​ന്ന​ത്. ഒ​രു പു​തു​മു​ഖ താ​ര​ത്തെ തേ​ടി​യ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നോ​ട് ന​ട​നും നി​ർ​മാ​താ​വു​മാ​യ മ​ണി​യ​ൻ​പി​ള്ള രാ​ജു​വാ​ണ് അ​ന്ത​രി​ച്ച ന​ട​ൻ സു​കു​മാ​ര​ന്‍റെ​യും മ​ല്ലി​ക​യു​ടെ​യും സു​ന്ദ​ര​നാ​യ മ​ക​ൻ പൃ​ഥ്വി​രാ​ജി​നെ​പ്പ​റ്റി പ​റ​യു​ന്ന​ത്.

അ​മ്മ​യു​ടെ നി​ർ​ബ​ന്ധ​ത്തി​ൽ ര​ഞ്ജി​ത്തി​നെ കാ​ണാ​ൻ പോ​യ പൃ​ഥ്വി​രാ​ജ് ന​ന്ദ​ന​ത്തി​ലെ നാ​യ​ക​നാ​യി മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​യി മാ​റു​ക​യാ​യി​രു​ന്നു.

പൃ​ഥ്വി​രാ​ജി​ന്‍റെ ജീ​വി​ത​ത്തി​ലെ എ​ക്കാ​ല​ത്തെ​യും വ​മ്പ​ൻ ചി​ത്ര​മാ​ണ് ആ​ടു​ജീ​വി​തം. മ​ല​യാ​ള​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം നാ​ളു​ക​ൾ ചി​ത്രീ​ക​ര​ണം നീ​ണ്ടു​പോ​യ സി​നി​മ​ക​ളി​ലൊ​ന്നാ​ണ് ആ​ടു​ജീ​വി​തം. നാ​ല​ര​വ​ര്‍​ഷം നീ​ണ്ടു​നി​ന്ന ചി​ത്രീ​ക​ര​ണം ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ 14നാ​ണ് അ​വ​സാ​നി​ച്ച​ത്.

2018 മാ​ർ​ച്ചി​ലാ​ണ് ബ്ലെ​സി​യു​ടെ സം​വി​ധാ​ന​ത്തി​ല്‍ ആ​ടു​ജീ​വി​ത​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ച​ത്. പ​ത്ത​നം​തി​ട്ട​യി​ലാ​യി​രു​ന്നു തു​ട​ക്കം. പി​ന്നീ​ട് പാ​ല​ക്കാ​ട്ട് കു​റ​ച്ചു ഭാ​ഗ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ചു. അ​തേ വ​ര്‍​ഷം ജോ​ര്‍​ദ്ദാ​നി​ലും ചി​ത്രീ​ക​ര​ണം ന​ട​ന്നു.

അ​വി​ടെ 30 ദി​വ​സ​ത്തോ​ളം വ​ര്‍​ക്കു​ണ്ടാ​യി​രു​ന്നു. അ​തി​നു​ശേ​ഷം 2019 ല്‍ ​ജോ​ര്‍​ദ്ദാ​നി​ലേ​ക്കു പോ​കാ​ന്‍ പ​ദ്ധ​തി​യി​ട്ടെ​ങ്കി​ലും പൃ​ഥ്വി​യു​ടെ ഡേ​റ്റ് ക്ലാ​ഷ് കാ​ര​ണം ഷൂ​ട്ടിം​ഗ് മാ​റ്റി​വ​ച്ചു.

പി​ന്നീ​ട് 2020 ലാ​ണ് ജോ​ര്‍​ദ്ദാ​നി​ലെ​ത്തു​ന്ന​ത്. അ​ത്ത​വ​ണ അ​ള്‍​ജീ​രി​യ ഷെ​ഡ്യൂ​ള്‍ കൂ​ടി പ്ലാ​ന്‍ ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ര്‍​ന്ന് 65 ദി​വ​സ​ത്തോ​ളം ബ്ലെ​സി​യും സം​ഘ​വും ജോ​ർ​ദാ​നി​ല്‍ കു​ടു​ങ്ങി കി​ട​ക്കേ​ണ്ടി​വ​ന്നു.

ര​ണ്ട​ര മാ​സ​ത്തി​നു ശേ​ഷം 2020 മേ​യ് 22നാ​ണ് സം​ഘം പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ കൊ​ച്ചി​യി​ലെ​ത്തി​യ​ത്. അ​തി​നി​ടെ സി​നി​മ​യു​ടെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ൾ ജോ​ർ​ദാ​നി​ൽ ചി​ത്രീ​ക​രി​ച്ചി​രു​ന്നു. ജോ​ർ​ദാ​നി​ലെ ഷെ​ഡ്യൂ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തി​നു ശേ​ഷ​മാ​യി​രു​ന്നു സം​ഘ​ത്തി​ന്‍റെ മ​ട​ക്കം.

പി​ന്നീ​ട് ഒ​രു വ​ർ​ഷം കോ​വി​ഡ് കാ​ര​ണം ഷൂ​ട്ടിം​ഗ് ന​ട​ന്നി​ല്ല. അ​തി​നി​ടെ പോ​സ്റ്റ് പ്രൊ​ഡ​ക്‌​ഷ​ൻ വ​ർ​ക്കു​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

2022 മാ​ര്‍​ച്ച് 16ന് ​സ​ഹാ​റ, അ​ൾ​ജീ​രി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ടം തു​ട​ങ്ങി. മാ​ര്‍​ച്ച് 31ന് ​പൃ​ഥ്വി​രാ​ജ് ലൊ​ക്കേ​ഷ​നി​ല്‍ എ​ത്തി. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജോ​ര്‍​ദാ​നി​ല്‍ ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ച​ത് ചി​ത്രീ​ക​ര​ണം ത​ട​സ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഏ​പ്രി​ല്‍ ഒ​ന്നി​ന് നി​ര്‍​ത്തി​വ​ച്ച ചി​ത്രീ​ക​ര​ണം പി​ന്നീ​ട് ഏ​പ്രി​ല്‍ 24ന് ​ജോ​ര്‍​ദാ​നി​ലെ വാ​ദി​റാ​മി​ല്‍ ആ​ണ് ആ​രം​ഭി​ച്ച​ത്. നാ​ല്‍​പ​തു ദി​വ​സം സ​ഹാ​റ മ​രു​ഭൂ​മി​യി​ലും 35 ദി​വ​സ​ത്തോ​ളം ജോ​ര്‍​ദാ​നി​ലെ വാ​ദി​റാ​മി​ലും ആ​ണ് ചി​ത്രീ​ക​ര​ണം ന​ട​ന്ന​ത്. ജൂ​ൺ 16ന് ​പൃ​ഥ്വി​രാ​ജ് തി​രി​കെ നാ​ട്ടി​ലെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.