"ബി​ഗ്‌​ബോ​സ് ' മോ​ഹ​ൻ​ലാ​ൽ ഇ​ന്ന് പ്രൈം ​ടൈം കീ​ഴ​ട​ക്കൂ​മോ?
Sunday, February 14, 2021 3:16 PM IST
മ​ല​യാ​ള ടി​വി പ്രേ​ക്ഷ​ക​ർ​ക്ക് ന​മ​സ്കാരം പ​റ​ഞ്ഞ് ഏ​ഷ്യാ​നെ​റ്റ്‌ ബി​ഗ്‌​ബോ​സ് സീ​സ​ൺ 3യി​ൽ ഇ​ന്ന് രാ​ത്രി ഏഴിന് മോ​ഹ​ൻ​ലാ​ൽ എ​ത്തും. വ​മ്പ​ൻ എ​ൻ​ട്രിയും പി​ന്നെ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രെ പ​രി​ച​യ​പ്പെ​ടു​ത്ത​ലും ആ​ട്ട​വും പാ​ട്ടു​മൊ​ക്കെയാ​യി മു​ഴു​നീ​ള ലാ​ൽ ഷോ​യാ​യി മാ​റും ബി​ഗ്‌​ബോ​സ്.

അ​തുകൊ​ണ്ടു​ത​ന്നെ മു​ഖ്യ​ധാ​രാ വി​നോ​ദ വാ​ർ​ത്താ ചാ​ന​ലു​ക​ൾ​ക്ക് ഇ​ന്ന​ത്തെ പ്രൈം ​ടൈം വ്യൂ​വേ​ർ​ഷി​പ്പി​ൽ വ​മ്പ​ൻ തി​രി​ച്ച​ടി നേ​രി​ടു​മെ​ന്നു​റ​പ്പാ​ണ്. ടി ​ആ​ർ പി ​റേ​റ്റിം​ഗി​ൽ ബ​ഹു​ദൂ​രം മു​ന്നി​ലു​ള്ള ഏ​ഷ്യാ​നെ​റ്റ്‌ ഒ​ഴി​ച്ച് മ​റ്റു​ള്ള​വ​ർ പ​രി​മി​ത​മാ​യ പോ​യി​ന്‍റ് വ്യ​ത്യാ​സ​ത്തി​ലാ​ണ് മി​ക​ച്ച അഞ്ചിൽ ​നി​ല​നി​ൽ​ക്കു​ന്ന​ത്. അ​താ​തു പൊ​സി​ഷ​ൻ നി​ല​നി​ർ​ത്തു​ക​ എ​ന്ന​ത് മാ​ർ​ക്ക​റ്റിം​ഗി​ന് അ​നി​വാ​ര്യ​വു​മാ​ണ്.

ഇ​പ്പോ​ൾ ര​ണ്ടാംസ്ഥാ​ന​ത്തു​ള്ള ഫ്ല​വേ​ഴ്‌​സ് ചാ​ന​ൽ ബി​ഗ്‌ ബോ​സ് സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന അ​തേസ​മ​യം മു​ത​ൽ ചാ​ന​ലി​ന് വ​ൻ നേ​ട്ടം കൊ​യ്ത "കോ​മ​ഡി ഉ​ത്സ​വം' സീ​സ​ൺ 2 ന്‍റെ ​തു​ട​ക്കം കു​റി​ക്കു​ന്ന സ്റ്റേ​ജ് ഷോ ​ചി​രി ച​ങ്കര​ന്മാ​രെ കൊ​ണ്ട് മി​ക​ച്ച എ​ന്‍റ​ർ​ടെയ്ൻ​മെ​ന്‍റ് ആ​ക്കി മാ​റ്റും.

മ​ഴ​വി​ൽ മ​നോ​ര​മ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഷെ​ഡ്യൂ​ൾ മാ​റ്റാം​വ​രു​ത്തി 7.30 മു​ത​ൽ മ്യൂ​സി​ക്ക​ൽ റി​യാ​ലി​റ്റി ഷോ ​സൂ​പ്പ​ർ 4 'പാ​ട്ടി​ല​ലി​യു​ന്ന പ്ര​ണ​യ​കാ​ല'​വു​മാ​യി വാ​ലന്‍റൈൻ​സ് ദി​ന​ത്തി​ൽ സം​ഗീ​ത പ്രേ​മി​ക​ളെ ചാ​ന​ലി​നോ​ട് ആ​ക​ർ​ഷി​പ്പി​ക്കാ​നാ​ണ് പദ്ധതി. സീ ​കേ​ര​ളം ചാ​ന​ൽ ടി​വി താ​ര​ങ്ങ​ളു​ടെ ഹ്യൂ​മ​ർ ഷോ '​മി​സ്റ്റ​ർ ആ​ൻ​ഡ് മി​സ്സി​സ് ' ​ആ​ണ് ക​ള​ത്തി​ലി​റ​ക്കു​ന്ന​ത്.

ഏ​ഷ്യാ​നെ​റ്റ്‌ ബി​ഗ്‌ ബോ​സ്സി​ന്റെ തു​ട​ക്ക​ത്തി​ന് മു​ൻ സീ​സ​ണി​ൽ നി​ന്നും വ​ൻ വ്യൂ​വേ​ഴ്ഷി​പ്പാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ൽ മി​ക​ച്ച ഡി​ജി​റ്റ​ൽ വാ​ല്യൂ ഉ​ള്ള ഷോ ​ആ​യ​തു​കൊ​ണ്ടു ത​ന്നെ 'ഹോ​ട്ട് സ്റ്റാ​റി'​ൽ കാ​ശു വ​രു​ന്ന പ്രോ​ഗ്രാം ആ​ണ് 'ബി​ഗ്‌ ബോ​സ് '

പ്രേം​ടി. നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.