കെ. ​മാ​ധ​വ​ൻ വാ​ൾ​ട്ട് ഡിസ്നി, സ്റ്റാ​ർ ഇ​ന്ത്യ ക​മ്പ​നി​ക​ളു​ടെ ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്‍റ്
Friday, April 16, 2021 4:14 PM IST
ലോ​ക മാ​ധ്യ​മ വി​നോ​ദരം​ഗ​ത്ത് ഇ​ന്ത്യ​യി​ലെ മു​ൻനി​ര​ക്കാ​രാ​യ വാ​ൾ​ട്ട് ഡിസ്​നി, സ്റ്റാ​ർ ഇ​ന്ത്യ ക​മ്പ​നിയു​ടെ ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്‍റായി കെ. ​മാ​ധ​വ​നെ തെര​ഞ്ഞെ​ടു​ത്തു. ക​മ്പ​നി ഇന്‍റർ​നാ​ഷ​ണ​ൽ ഓ​പ്പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്‌ടർ ടു ​ക​ൺ​സ്യൂമ​ർ ചെ​യ​ർ​മാ​ൻ റ​ബേ​ക്ക കാ​ബ് ബെ​ൻ ആ​ണ് നി​യ​മ​നം പ്ര​ഖ്യാ​പി​ച്ച​ത്. 2019​ മു​ത​ൽ ഈ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഇ​ന്ത്യ​ൻ 'ക​ൺ​ട്രി ഹെ​ഡ്' ആ​യ് പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

വി​ശാ​ല​മാ​യ ഡിസ്നി, സ്റ്റാ​ർ, ഹോ​ട്ട് സ്റ്റാ​ർ ബി​സി​ന​സു​ക​ളും വി​നോ​ദം, കാ​യി​കം, പ്രാ​ദേ​ശി​ക ചാ​ന​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​നി മാ​ധ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​രി​ക്കും. ചാ​ന​ൽ വി​ത​ര​ണം, പ​ര​സ്യ വി​ല്പ​ന​യു​ടെ മേ​ൽനോ​ട്ടം, എ​ട്ടു ഭാ​ഷ​ക​ളി​ലു​ള്ള ഫി​ക്ഷ​ൻ നോ​ൺ ഫി​ക്ഷ​ൻ, സ്പോ​ർ​ട്സ്, സി​നി​മക​ൾ എ​ന്നി​വ​യി​ൽ ഉ​ട​നീ​ളം 18,000 മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യമു​ള്ള ഉ​ള്ള​ട​ക്ക​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള ചു​മ​ത​ല​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ഇ​ന്ത്യ​ൻ ടെ​ലി​വി​ഷ​ൻ ബി​സി​ന​സ്സി​ൽ നേ​ടി​യ മി​ക​വും അ​ത് ആ​ഗോ​ള പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ വ​ഹി​ച്ച നേ​ട്ട​വു​മാ​ണ് മാ​ധ​വ​ന് ഈ ​പ​ദ​വി യി​ൽ എ​ത്താ​ൻ തു​ണ​യാ​യി മാ​റി​യ​ത്. പ്ര​ത്യേ​കി​ച് ചാ​ന​ലു​ക​ളി​ലെ പു​തി​യ മാ​റ്റ​ങ്ങ​ളും കോ​വി​ഡ് പോ​ലു​ള്ള വെ​ല്ലു​വി​ളി​ക​ളി​ലും ബി​സി​ന​സ്‌ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ച്ച​തി​ന്‍റെ ക്രെ​ഡി​റ്റ്‌ ത​ന്നെയാ​ണ് മു​ഖ്യം.

അ​വി​ശ്വ​സ​നീ​യ​മാം വി​ധം മി​ക​ച്ച ടീ​മി​നെ ന​യി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ച​തി​ൽ അ​ഭി​മാ​നി​ക്കു​ന്നുവെന്നും, ഒ​പ്പം ചാ​ന​ലു​ക​ളെ പ​രി​പാ​ടി​ക​ളി​ലൂ​ടെ കാ​ഴ്ചക്കാർ​ക്ക് കൂ​ടു​ത​ൽ പ്രി​യ​ങ്ക​ര​മാ​ക്കു​ന്ന​താ​ണെ​ന്നും കെ. ​മാ​ധ​വ​ൻ പ​റ​ഞ്ഞു.

നി​ല​വി​ൽ ഇ​ന്ത്യ​ൻ ബ്രോ​ഡ്കാ​സ്റ്റ് ഫൗണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്, കോ​ൺ​ഫെ​ഡ​റ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ഇ​ൻ​ഡ​സ്ട്രി മീ​ഡി​യ ആൻഡ് എന്‍റർടെയ്​ൻ​മെ​ന്‍റ് നാ​ഷ​ണ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​നും കൂ​ടി​യാ​ണ് കെ. ​മാ​ധ​വ​ൻ.

പ്രേം​ടി.​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.