രണ്ട് അളിയന്മാരുടെ കഥ
Friday, December 15, 2017 1:41 PM IST
ക​ന​ക​നും ക്ലീ​റ്റ​സും അ​ളി​യന്മാ​രാ​ണെ​ങ്കി​ലും ക​ടു​ത്ത ശ​ത്രു​ത​യി​ലാ​ണ്. ക​ന​ക​ന്‍റെ ബാ​ല്യ​കാ​ല സു​ഹൃ​ത്താ​യി​രു​ന്ന ക്ലീ​റ്റ​സ്, ക​ന​ക​ന്‍റെ സ​ഹോ​ദ​രി ത​ങ്ക​ത്തെ സ്നേ​ഹി​ക്കു​ക​യും വീ​ട്ടു​കാ​ര​റി​യാ​തെ ക​ല്യാ​ണം ക​ഴി​ക്കു​ക​യും ചെ​യ്ത​തി​നാ​ലാ​ണ് ക്ലീ​റ്റ​സി​നോ​ട് ക​ന​ക​ന് ശ​ത്രു​ത​യു​ണ്ടാകാ​ൻ കാ​ര​ണം.

ര​ണ്ടളി​യന്മാ​രു​ടെ​യും ഇ​ട​യി​ൽ ന​ട​ക്കു​ന്ന സം​ഘ​ർ​ഷ​ങ്ങ​ളെ ഹാ​സ്യാ​ത്മ​ക​മാ​യി അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് രാ​ജേ​ഷ് ത​ല​ച്ചി​റ ഒരുക്കുന്ന അ​ളി​യ​ൻ v/s അ​ളി​യ​ൻ എന്ന സീരിയൽ. മ​ണി​ക​ണ്ഠ​ൻ പ​ട്ടാ​ന്പി, റി​യാ​സ് നെ​ടു​മ​ങ്ങാ​ട്, സേ​തു​ല​ക്ഷ്മി, മ​ഞ്ജു പ​ത്രോ​സ്, സ്നേ​ഹാ ശ്രീ​കു​മാ​ർ, മ​ണി ഷൊ​ർ​ണ്ണൂ​ർ, സ​ലിം ഹ​സ​ൻ, ര​ഞ്ജി​ത്ത് മു​ൻ​ഷി, ന​സീ​ർ സം​ക്രാ​ന്തി, ജ​യ​കു​മാ​ർ പ​യ്യ​ൻ​സ്, അ​ക്ഷ​യ​മോ​ൾ, പ്ര​ജു​ല എ​ന്നി​വ​രാണ് പ്രധാന വേഷങ്ങളിൽ.

ഷി​ഹാ​ബ് ക​രു​നാ​ഗ​പ്പ​ള്ളി രചന നിർവഹിച്ച സീരിയൽ നിർമിക്കുന്നത് ശി​വ​മോ​ഹ​ൻ ത​ന്പിയാണ്. അ​മൃ​ത​യി​ൽ തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ രാ​ത്രി ഒന്പതു മ​ണി മു​ത​ലാണ് സീരിയൽ സംപ്രേഷണം ചെയ്യുന്നത്.