മി​ക​ച്ച മ​ല​യാ​ള സി​നി​മ​ക​ളി​ല്ലാ​തെ വി​ഷു​ക്കാ​ലം
Tuesday, April 13, 2021 7:10 PM IST
ചാ​ന​ലു​ക​ളി​ൽ മി​ക​ച്ച മ​ല​യാ​ളം സി​നി​മ​ക​ളു​ടെ​യും പ​ര​മ്പ​രാ​ഗ​ത ആ​ഘോ​ഷ ത​നി​മ​ക​ളു​ടെ​യും അ​ഭാ​വം ഈ ​വി​ഷു​വി​നു​ണ്ടാ​കും. കോ​വി​ഡ് വ്യാ​പ​നം, റം​സാ​ൻ നോ​മ്പ്, ഐ​പി​എ​ൽ എ​ന്നി​വ ചാ​ന​ൽ മാ​ർ​ക്ക​റ്റിം​ഗ് വ്യ​വ​സാ​യ​ത്തി​നും വ്യൂ​വ​ർ​ഷി​പ്പി​നും തി​രി​ച്ച​ടി​യാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. വി​ഷു​വി​ന് സം​പ്രേ​ഷ​ണം ചെ​യ്യാ​നി​രു​ന്ന ദൃ​ശ്യം 2 ന്‍റെ പി​ന്മാ​റ്റം ത​ന്നെ ഇ​തി​ന് തെ​ളി​വാ​ണ്.

ഏ​ഷ്യാ​നെ​റ്റ് ഈ ​വി​ഷു​വി​ന് ഒ​രു സി​നി​മ മാ​ത്ര​മാ​ണ് പ്രീ​മി​യ​ർ സി​നി​മ​യാ​യി പ്രേ​ക്ഷ​ക​രി​ൽ എ​ത്തി​ക്കു​ന്ന​ത്. ജീ​ൻ പോ​ൾ ലാ​ൽ സം​വി​ധാ​നം ചെ​യ്ത ടി​സു​നാ​മി. സീ​രി​യ​ൽ താ​ര​ങ്ങ​ളും ന​ട​ൻ അ​ജു വ​ർ​ഗീ​സും ഒ​ത്തു​ചേ​രു​ന്ന "വി​ഷു ധ​മാ​ക്ക' രാ​വി​ലെ 11.30നും ​സ്റ്റാ​ർ സിം​ഗ​ർ ടീ​മി​ന്‍റെ വി​ഷു സ്പെ​ഷ്യ​ൽ "കോ​മ​ഡി സ്റ്റാ​ർ' ഫി​നാ​ലെ​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത ഭാ​ഗ​ങ്ങ​ളു​ടെ പു​ന​സം​പ്രേ​ഷ​ണം തു​ട​ർ​ന്ന് പ​തി​വ് പ​ര​മ്പ​ര​ക​ളും "ബി​ഗ് ബോ​സ്‌​സ്' വി​ഷു ആ​ഘോ​ഷ​ങ്ങ​ളും നി​റ​ഞ്ഞ​താ​ണ് ഏ​ഷ്യാ​നെ​റ്റി​ന്‍റെ വി​ഷു കാ​ഴ്ച​ക​ൾ.

മ​ഴ​വി​ൽ മ​നോ​ര​മ​യി​ൽ ഫ​ഹ​ദ് ഫാ​സി​ൽ-​സ​ത്യ​ൻ അ​ന്തി​ക്കാ​ട് ടീ​മി​ന്‍റെ "ഞാ​ൻ പ്ര​കാ​ശ​ൻ' രാ​വി​ലെ ഒ​ൻ​പ​തി​ന് സം​പ്രേ​ഷ​ണം ചെ​യ്യു. ചാ​ർ​ളി​യു​ടെ ത​മി​ഴ് റീ​മേ​ക്ക് "മാ​രാ', ജീ​ത്തു ജോ​സ​ഫ്-​കാ​ർ​ത്തി ടീ​മി​ന്‍റെ ത​മി​ഴ് ചി​ത്രം ത​മ്പി എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് പു​റ​മേ ന​ട​ൻ ബാ​ബു​രാ​ജ് സം​വി​ധാ​നം ചെ​യ്ത ബ്ലാ​ക്ക് കോ​ഫി എ​ന്ന ചി​ത്ര​വും സം​പ്രേ​ഷ​ണം ചെ​യ്യും. രാ​ത്രി ഒ​ൻ​പ​തി​ന് "ഉ​ട​ൻ പ​ണം' റി​യാ​ലി​റ്റി ഷോ ​വി​ഷു സ്പെ​ഷ്യ​ലാ​ണ്.

മി​ക​ച്ച സി​നി​മ​ക​ൾ വി​ഷു​വി​ന് പ്രേ​ക്ഷ​ക​രി​ൽ എ​ത്തി​ക്കു​ന്ന​ത് സൂ​ര്യ ടി​വി​യാ​ണ്. വൈ​കു​ന്നേ​രം 6.30ന് ​വി​ജ​യ് ചി​ത്രം "മാ​സ്റ്റ​ർ' വേ​ൾ​ഡ് ടെ​ലി​വി​ഷ​ൻ റി​ലീ​സ് ആ​ണ്. രാ​വി​ലെ 9.30ന് ​ബി​ജു മേ​നോ​ൻ ചി​ത്രം ആ​ദ്യ​രാ​ത്രി, ഉ​ച്ച​ക്ക് 12ന് ​മോ​ഹ​ൻ​ലാ​ലി​ന്‍റെ ബി​ഗ് ബ്ര​ദ​ർ, ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​കു​ഞ്ചാ​ക്കോ ബോ​ബ​ൻ നാ​യ​ക​നാ​യ അ​ഞ്ചാം പാ​തി​ര എ​ന്നീ ചി​ത്ര​ങ്ങ​ൾ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തും.

കൈ​ര​ളി ടി​വി​യി​ൽ മ​റു​ഭാ​ഷ ഡ​ബിം​ഗ് ചി​ത്ര​ങ്ങ​ളാ​യ കൈ​തി രാ​വി​ലെ 9.30നും ​റോ​ക്കി ഹാ​ൻ​ഡ്സം വൈ​കു​ന്നേ​രം നാ​ലി​നും ഡി​സ്കോ രാ​ജ രാ​ത്രി ഏ​ഴി​നും മ​ല​യാ​ളം പ​റ​ഞ്ഞു പ്രേ​ക്ഷ​ക​രി​ലെ​ത്തും. അ​മൃ​ത ടി​വി യു​ടെ വി​ഷു ആ​ഘോ​ഷ​ങ്ങ​ളി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത് വൈ​കു​ന്നേ​രം 6.45ന് ​തു​ട​ങ്ങു​ന്ന ജ​ന​പ്രി​യ നാ​യ​ക​ൻ ദി​ലീ​പ്, ഇ​ന്ന​സെ​ന്‍റ്, സ​ലിം​കു​മാ​ർ, നാ​ദി​ർ​ഷ, കോ​ട്ട​യം ന​സി​ർ എ​ന്നി​വ​ർ ഒ​ന്നി​ക്കു​ന്ന "കോ​മ​ഡി മാ​സ്റ്റ​ർ' ഇ​വ​ന്‍റ് ഷോ​യാ​ണ്. കൂ​ടാ​തെ ബാ​ഹു​ബ​ലി, രാ​മ​ലീ​ല, ഗോ​ദ എ​ന്നീ ചി​ത്ര​ങ്ങ​ളും സം​പ്രേ​ഷ​ണം ചെ​യ്യും. ഫ്ല​വ​ഴ്സ് ചാ​ന​ൽ, സി ​കേ​ര​ള​വും വി​ഷു പ്രോ​ഗ്രാ​മു​ക​ൾ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

പ്രേം​ ടി. ​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.