Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Viral   | Health
Super Songs
Back to Home
പാടം പൂത്ത കാലം... മൂന്നു പതിറ്റാണ്ടിന്‍റെ നിറവിൽ സുന്ദരഗാനം
Wednesday, May 24, 2017 1:29 AM IST
പാടം പുത്ത കാലം... മലയാണ്മ പൂത്തുലയുന്ന ഈ മനോഹരഗാനം ഗാനം മലയാളിക്കു നാദവിരുന്നാകാൻ തുടങ്ങിയിട്ടു മൂന്നു പതിറ്റാണ്ടുകളാകുന്നു. സാങ്കേതിത്തികവേറിയ ഗാനങ്ങൾ പലതു വന്നെങ്കിലും 1988 ൽ പുറത്തിറങ്ങിയ "ചിത്രം' എന്ന സിനിമയിലെ ഈ ഗാനം മലയാളിയുടെ പ്രിയ ഗാനങ്ങളിലൊന്നായി ഇന്നും ശോഭിക്കുന്നു.

പ്രിയദർശൻ -മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ചിത്രത്തിലെ "സ്വമിനാദ പരിപാലയാശുമാം', "നകുമോ', "ദുരെക്കിഴക്കുദിക്കും', "ഈറൻമേഘം' എന്നീ ഗാനങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു. "സ്വാമിനാദ പരിപാലയാസുമാം' ,"നകുമോ' എന്നീ കർണാടിക് കീർത്തനങ്ങൾ അവസരോചിതമായി സിനിമയിൽ ഉൾപ്പെടുത്തി ചലച്ചിത്ര ഗാനമായി പുനവതരിപ്പിച്ചപ്പോൾ ലഭിച്ച സ്വീകാര്യത വിസ്മരിക്കാൻ കഴിയില്ല. കർണാടിക് കീർത്തനങ്ങൾക്കും ഭജനകൾക്കും ചില്ലറ മാറ്റങ്ങൾ വരുത്തി സിനിമകളിൽ ഉൾപ്പെടുത്തുന്നത് പിന്നീടങ്ങോട്ട് ട്രെൻഡായി മാറുകയും ചെയ്തു. രസകരമായ മുഹുർത്തങ്ങൾ കോർത്തിണക്കി ചിത്രീകരിച്ച "ദുരെക്കിഴക്കുതിച്ചു' എന്ന ഗാനവും "മധ്യമാവതി' രാഗം തുളുന്പുന്ന "ഇറൻമേഘം' എന്ന ഗാനവും മികവുറ്റവ തന്നെ. എന്നാൽ "പാടം പൂത്ത കാലം' എന്ന മെലഡി ഗൃഹാതുരതരംഗങ്ങൾ സൃഷിടിച്ചാണ് ഏവർക്കും പ്രിയതരമായി മാറിയത്."ചിത്രം' സിനിമയിലേ നിർണായക മൂഹൂർത്തങ്ങളുടെ ദൃശ്യതയിൽ മറ്റു ഗാനങ്ങളെല്ലാം ഇഴുകിച്ചേർന്നപ്പോൾ പൂത്ത പാടത്തിന്‍റെ നറുഗന്ധം പകർന്ന ഗാനം സിനിമയ്ക്കും അപ്പുറമുള്ള അസ്ഥിത്വം നേടുകയായിരുന്നു. മലയാളിക്കു നോസ്റ്റാൾജിയ തോന്നിയപ്പോഴെല്ലാം പാടം പൂത്ത കാലം... ആ ചുണ്ടുകളിൽ മൂളിപ്പാട്ടായെത്തി. ഈ ഗാനം കേട്ടപ്പോഴെല്ലാം പുഴയോരത്തു തണലേറ്റിരുന്ന കാലത്തിന്‍റെ വിസ്മൃതയിൽ ശ്രോതാക്കൾ ലയിച്ചു.

ഏതൊരാൾക്കും മൂളി നടക്കാവുന്ന ലളിത സംഗീതമാണ് കണ്ണൂർ രാജൻ ഈ ഗാനത്തിനായി ഒരുക്കിയത്. വയലിന്‍റെയും പുല്ലാങ്കുഴലിന്‍റെയും നാദമാധുരി അഴകോടെ കോർത്തിണക്കി ആദ്ദേഹം പാട്ടിന്‍റെ ഓർക്കസ്ട്രേഷൻ ഗംഭീരമമാക്കുകയും ചെയ്തു. കൊയ്ത്തിനൊരുങ്ങിയ പാടത്തിന്‍റെയും പകൽ തിരി താഴ്ത്തുന്പോൾ മിഴി പൂട്ടുന്ന ഗ്രാമീണതയുടേയും ഹൃദയ ഭാഷയൊരുക്കി ഷിബു ചക്രവർത്തി "നോസ്റ്റാൾജിയ പാട്ടിനു’ വരികൾ സമ്മാനിച്ചു. ചേരുംപടി ചേർന്ന ഈണത്തിനും വരികൾക്കുമൊപ്പം എം.ജി. ശ്രീകുമാർ എന്ന അനുഗ്രഹീത ഗായകന്‍റെ മധുര ശബ്ദം കൂടിയായപ്പോൾ മലയാളിക്കു മറക്കാനാവത്ത ഒരു പാട്ട് ജനിക്കുകയായിരുന്നു....

ചിത്രം : ചിത്രം
സംഗീതം : കണ്ണൂര്‍ രാജന്‍
രചന : ഷിബു ചക്രവര്‍ത്തി
പാടിയത് : എം. ജി. ശ്രീകുമാര്‍
സംവിധാനം : പ്രിയദര്‍ശന്‍


പാടം പൂത്ത കാലം
പാടാൻ വന്നു നീയും
പൊന്നാറ്റിൻ
അപ്പുറത്തുനിന്നോ
പുന്നാരം ചൊല്ലി നീ വന്നു

(പാടം പൂത്ത കാലം)

ഓലത്തുമ്പത്തൊരൂഞ്ഞാലുകെട്ടി നീ
ഓണപ്പാട്ടൊന്നു പാടീ
പാടം കൊയ്യുമ്പോൾ പാടാം പനന്തത്തേ
നീയും പോരാമോ കൂടെ
പുഴയോരത്തുപോയ്
തണലേറ്റിരുന്ന്
കളിയും ചിരിയും നുകരാം ഓ....

(പാടം പൂത്ത കാലം)

ദൂരെ പകലിന്‍റെ തിരിമെല്ലെ താഴുമ്പോൾ
ഗ്രാമം മിഴിപൂട്ടുമ്പോൾ
പാടിത്തീരാത്ത
പാട്ടുമായ് സ്വപ്നത്തിൻ
വാതിലിൽ വന്നവളേ
നറുതേൻ മൊഴിയേ
ഇനിനീയവളെ
ഹൃദയം പറയും കഥകേൾക്കൂ ആ...

(പാടം പൂത്ത കാലം)


അലക്സ് ചാക്കോ
കന്മദം ചോ​രു​ന്ന പാ​ട്ട്
മൂ​വ​ന്തി​ത്താ​ഴ്വ​ര​യി​ൽ വെ​ന്തു​രു​കും....​മ​ന​സി​ൻ അ​ക​ത്ത​ള​ങ്ങ​ളി​ൽ ക​ട്ട​പി​ടി​ച്ചി​രു​ന്ന നോ​വു​ക​ളും വി​മു​ഖ​ത​ക​ളും വെ​ന്തു​രു​കി കന്മദ​മാ​യി ചോ​രു​ക​യാ​ണ് ഈ ​പാ​ട്ടി​ലൂ​ടെ...

മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ചി​ത്ര​ങ്ങ​ളു​ടെ
സഹ്യസാനു ശ്രുതിമീട്ടിയ കൈരളിയുടെ ഉണർത്തുപാട്ട്....
മലയാളക്കരയുടെ മഹിമയും ചാരുതയുമെല്ലാം നിറഞ്ഞുതുളുന്പുകയാണ് ഈ പാട്ടിൽ.... ഓണനാളുകളെത്തുന്പോഴും കേരളപ്പിറവിയടുക്കുന്പോഴും മലയാണ്മയെക്കുറിച്ച് അഭിമാനം നിറയുന്പോഴുമെല്ലാം ഓരോ മലയാളിയുടെയും നെഞ്ചകത്ത് അലയടിക്കുന്നുണ്ടാകും ഈ "കേരളഗീതം'

2001-ൽ വിനയന്‍
ഓണത്തുന്പി പാടൂ... ഉൾനോവുണർത്തും ഓണപ്പാട്ട്
ഉള്ളിലെവിടെയോ തളംകെട്ടുന്ന വിങ്ങലോടയല്ലാതെ ഈ പാട്ട് കേട്ടുതീർക്കാനാവില്ല. നഷ്ടപ്പെട്ടുപോയ നല്ലോർമകളുടെ താഴ്വരയിലേക്ക് വഴിതെളിക്കുകയാണ് ഈ ഓണത്തുന്പി....1997ൽ റാഫി മെക്കാർട്ടിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സൂപ്പർമാൻ എന്ന ചിത്രത്തിലേ ഓണത്തുന്പിപാട
"അ​ടി നീ​യെ​ങ്കെ...’ മ​റ​ക്കി​ല്ല ഈ ​റ​ഹ്മാ​ൻ ഹി​റ്റ്..!
സി​നി​മ ത​ക​ർ​ന്ന​ടി​ഞ്ഞാ​ലും സൂ​പ്പ​ർ ഹി​റ്റാ​യി​മാ​റു​ന്ന ചി​ല ഗാ​ന​ങ്ങ​ളു​ണ്ട്. അ​ത്ത​ര​ത്തി​ൽ ഒ​ന്നാ​ണ് 2000ൽ ​പു​റ​ത്തി​റ​ങ്ങി​യ "താ​ജ്മ​ഹ​ൽ’ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലെ "അടി നീ​യെ​ങ്കെ’ എ​ന്ന പ്ര​ണ​യ​ഗാ​നം. ഈ​ടു​റ്റ ചി​ത്ര​ങ്ങ​ൾ ഒ​രു​പാ​ടെ​ണ്ണ
തേ​രി​റ​ങ്ങും മു​കി​ലേ... ​മ​ഴ​ത്തൂ​വ​ൽ പോ​ലെ ഒ​രു ഗാ​നം..!
ഒ​രു മ​ഴ​ത്തൂ​വ​ലി​ന്‍റെ ന​നു​ത്ത ത​ലോ​ട​ലേ​ൽ​ക്കു​ന്ന സു​ഖ​മാ​ണ് തേ​രി​റ​ങ്ങും മു​കി​ലേ ...എ​ന്ന ഗാ​നം കേ​ൾ​ക്കു​ന്പോ​ൾ അ​നു​ഭ​വ​പ്പെ​ടു​ക. ഇ​ല​ച്ചാ​ർ​ത്തി​ലെ മ​ഴ​ത്തു​ള്ളിക്കി​ലു​ക്ക​ത്തി​ന്‍റെ സം​ഗീ​ത​മാ​യി പൊ​ഴി​യു​ന്ന രാ​ത്രി​മ​ഴ​പോ​ലെ ഈ ​ഗാ
അ​തി​ശ​യം ത​ന്നെ, എ​ല്ലാം അ​തി​ശ​യം...!
സൗ​ന്ദ​ര്യം അ​തു കാ​ണു​ന്ന​വ​ന്‍റെ ക​ണ്ണി​ലാ​ണെ​ന്നു പ​റ​യാ​റു​ണ്ട്. അ​ദ്ഭു​തം എ​ന്ന ര​സ​വും അ​ങ്ങ​നെ ത​ന്നെ. ഏ​ഴു ലോ​കാ​ദ്ഭു​ത​ങ്ങ​ൾ മാ​ത്രം അ​തി​ശ​യ​ക​ര​മാ​യി കാ​ണു​ന്ന​വ​രു​ണ്ടാ​കും. എ​ന്നാ​ൽ ഒ​രു ക​വി​യു​ടെ ക​ണ്ണി​ൽ എ​ല്ലാം അ​ത്ഭു​ത​ങ്ങ​ളാ​ണ്. പ
പ്രമദവനം വീണ്ടും... ഗന്ധർവരാഗം മലയാളിക്ക് സമ്മാനിച്ച സാന്ദ്രസംഗീതം
ഗന്ധർവ സ്വരമാധുരിയിൽ പെയ്ത ഗാനമഴയായിരുന്നു പ്രമദവനം വീണ്ടും .... രവീന്ദ്ര സംഗീതത്തിന്‍റെ മാസ്മരികത ഭംഗിയായി അടയാളപ്പെടുത്തിയ ഗാനം. തനിക്ക് ഏറ്റവു പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായി രവീന്ദ്രൻ മാഷ് തന്നെ തെരഞ്ഞെടുത്ത ഗാനങ്ങളിലൊന്ന്.

എന്നാൽ ഈ വിശേഷണ
Inside
Star Chat
Trailers & Songs
Bollywood
Deepika Viral
Hollywood
Upcoming Movies
Director Special
Review
Super Hit Movies
Kollywood
Mini Screen
Super Song
Camera Slot
Super Character
Camera Slot
ചെ​ന്നൈ വി​ജ​യ​വാ​ഹി​നി സ്റ്റു​ഡി​യോ​യി​ൽ കാ​മ​റ അ​സി​സ്റ്റ​ന്‍റാ​യാ​ണ് പി.​എ​ൻ
ടെ​ലി​വി​ഷ​ൻ മേ​ഖ​ല​യി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​നു​ശേ​ഷം സി​നി​മ​യി​ലെ​ത്തി ചു
ലോ​ക​സി​നി​മ​യു​ടെ നെ​റു​ക​യി​ൽ വി​രാ​ജി​ക്കു​ന്ന മ​ല​യാ​ള സി​നി​മ​യു​ടെ അ​ണി​യ
""​ഒ​രു സീ​നി​നെ​പ്പ​റ്റി സം​വി​ധാ​യ​ക​ൻ വി​ശ​ദീ​ക​രി​ച്ചു​ക​ഴി​ഞ്ഞാ​ൽ, ആ ​ഷോ​ട
കാ​ലം ചെ​ല്ലു​ന്തോ​റും പ്രേ​ക്ഷ​ക​രു​ടെ അ​ഭി​രു​ചി​ക​ൾ മാ​റി​ക്കൊ​ണ്ടി​രി​ക്കു
അ​ഭി​ന​യ​ത്തി​ലും സം​വി​ധാ​ന​ത്തി​ലും മാ​ത്ര​മ​ല്ല, സാ​ങ്കേ​തി​ക രം​ഗ​ത്താ​യാ​ലു
മ​ല​യാ​ള സി​നി​മ​യു​ടെ നി​ത്യ​വ​സ​ന്ത​മാ​യി നി​ല​കൊ​ള്ളു​ന്ന ചെ​മ്മീ​നി​ന്‍റെ ഛ
ജി​ബു ജേ​ക്ക​ബ് സം​വി​ധാ​നം​ചെ​യ്ത മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ക്കു​ന്പോ​ൾ എ​ന
മ​ല​യാ​ള സി​നി​മ​യ്ക്ക് ഒ​രു​പ​റ്റം യു​വ​പ്ര​തി​ഭ​ക​ളെ സ​മ്മാ​നി​ച്ച സി​നി​മ​യാ​
ജ​യ​കൃ​ഷ്ണ​ൻ ക്ലാ​ര​യെ​ക്കു​റി​ച്ച് ഓ​ർ​ക്കു​ന്പോ​ഴെ​ല്ലാം മ​ഴ പെ​യ്തി​രു​ന്നു.
സ്റ്റിൽ കാമറയിൽ വിനോദിന്‍റെ ചിത്രം പകർത്തുകയായിരുന്നു അമ്മ അംബികയുടെ വിനോദം. ക
മികച്ച ലോക സിനിമകളുടെ ഭൂപടത്തിൽ ഇടംനേടിയ മലയാള സിനിമകൾ നിരവധിയാണ്. ഇത്തരം സിനിമ
ഷാജി എൻ. കരുണിന്‍റെ പിറവി എന്ന ചിത്രത്തിൽ കാമറാ സഹായിയായി പ്രവർത്തിച്ച് സിനിമയില
പ്രാദേശിക ഭാഷാ സിനിമകളിൽ എത്രമാത്രം അംഗീകാരങ്ങൾ നേടിയാലും മിക്കവാറും എല്ലാവരും മ
മലയാളത്തിൽ തുടങ്ങി തമിഴിലും ഹിന്ദിയിലുമായി സിനിമയുടെ ദൃശ്യഭാഷയ്ക്ക് പുത്തൻ വ്യാഖ
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.