സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ നാലാം സെമസ്റ്റർ ബിഎ എൽഎൽബി (റെഗുലർ/ സപ്ലിമെന്ററി), മേയ് 2024 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഓഫ് ലൈൻ ആയി അപേക്ഷിച്ച വിദ്യാർഥികളുടെ ഹാൾ ടിക്കറ്റ് പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ്. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ എത്രയും പെട്ടെന്ന് സർവകലാശാല ഓഫീസുമായി ബന്ധപ്പെടേണ്ടതാണ് ഫോൺ: 0497 2715264.
ടൈം ടേബിൾ
യഥാക്രമം ഏപ്രിൽ 17, മേയ് എട്ട് തീയതികളിൽ ആരംഭിക്കുന്ന രണ്ട്, ഒന്ന് വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി, (റെഗുലർ/ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2024 (പ്രൈവറ്റ് രജിസ്ട്രേഷൻ/ വിദൂര വിദ്യാഭ്യാസം ഉൾപ്പെടെ) പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീ കരിച്ചു.