University News
ബികോം മാർക്ക് ലിസ്റ്റുകൾ
കണ്ണൂർ സർവകലാശാലയുടെ ബികോം (വിദൂരവിദ്യാഭ്യാസം) ഡിഗ്രിയുടെ (സെപ്റ്റംബർ 2015) പാർട്ട് ഒന്ന്, രണ്ട് പരീക്ഷകളുടെ മാർക്ക് ലിസ്റ്റുകൾ 29 വരെ വിതരണം ചെയ്യും.

<ആ>അസി. പ്രഫ. നിയമനം

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് മോളിക്കുലാർ ബയോളജിയിൽ (ഡോ. പി.കെ. രാജൻ മെമ്മോറിയൽ കാമ്പസ് നീലേശ്വരം) കരാറടിസ്‌ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസർമാരെ നിയമിക്കുന്നതിനായി 28ന് ഉച്ചയ്ക്ക് 12ന് സർവകലാശാലയുടെ താവക്കര കാമ്പസിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. അപേക്ഷാഫോമും വിശദവിവരങ്ങളും സർവകലാശാലയുടെ www.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

<ആ>കോളജ് യൂണിയൻ തെരഞ്ഞെടുപ്പു മാറ്റി

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള എല്ലാ ബിഎഡ് കോളജുകളിലും സർവകലാശാല ബിഎഡ് സെന്ററുകളിലും കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് മറ്റൊരു തീയതിയിലേക്കു മാറ്റിവച്ചതായി സ്റ്റുഡന്റ് സർവീസ് ഡയറക്ടർ അറിയിച്ചു.