University News
ആറാം സെമസ്റ്റർ ബിടെക് ഡിഗ്രി പരീക്ഷാ ഫലം
കണ്ണൂർ സർവകലാശാലയുടെ ആറാം സെമസ്റ്റർ ബിടെക് (റഗുലർ,സപ്ലിമെന്ററി–പാർട്ട്–ടൈം ഉൾപ്പെടെ–മേയ് 2016) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. മാർക്ക് ലിസ്റ്റുകൾ ലഭ്യമാകുന്ന തീയതി പിന്നീട് അറിയിക്കും. പുനഃപരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്ത മാർക്ക്ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 23 വരെ സർവകലാശാലയിൽ സ്വീകരിക്കും.

എംബിബിഎസ് ഫൈനൽ പാർട്ട്–ഒന്ന് പരീക്ഷാഫലം

എംബിബിഎസ് ഫൈനൽ പാർട്ട്–ഒന്ന് (ഓഗസ്റ്റ്– 2016) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനയ്ക്കുള്ള അപേക്ഷകൾ 21 വരെ സർവകലാശാലയിൽ സ്വീകരിക്കും.

ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി, ബയോകെമിസ്ട്രി പരീക്ഷാഫലം

രണ്ടാം വർഷ ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി, ബയോ കെമിസ്ട്രി (ജൂൺ–2016) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനയ്ക്കുള്ള അപേക്ഷകൾ 21 വരെ സർവകലാശാലയിൽ സ്വീകരിക്കും.

ഒന്നാം സെമസ്റ്റർ എംഎ ഹിസ്റ്ററി പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ എംഎ ഹിസ്റ്ററി (റഗുലർ, സപ്ലിമെന്ററി. ഇംപ്രൂവ്മെന്റ്– നവംബർ 2015) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ബിടെക് (പഴയ സ്കീം) പരീക്ഷാഫലം

ഒന്നും രണ്ടും സെമസ്റ്റർ ബിടെക് (പഴയ സ്കീം), ജനുവരി 2016 പരീ ക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനഃപരിശോധന, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷകൾ വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്ത*മാർക്ക്ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പിനോടൊപ്പം 22ന് മുമ്പായി സർവകലാശാലയിൽ സമർപ്പിക്കണം.

മൂല്യനിർണയ ക്യാമ്പുകൾ

ഒന്ന്, മൂന്ന്, അഞ്ച,് സെമസ്റ്റർ ബിരുദ പരീക്ഷകളുടെ (നവംബർ 2016) മൂല്യനിർണയ ക്യാമ്പുകൾ 13 മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. സമയബന്ധിതമായി മൂല്യനിർണയം പൂർത്തിയാക്കുന്നതിലേക്കായി 13 മുതൽ 23 വരെ കോളജുകളിൽ റഗുലർ ക്ലാസുകൾക്ക് അവധി അനുവദിച്ചിട്ടുണ്ട്. കോളജുകളിൽ രേഖാമൂലം മറ്റു ചുമതലകൾ അനുവദിക്കപ്പെട്ടിട്ടില്ലാത്ത മുഴുവൻ അധ്യാപകരെയും ക്യാമ്പുകളിലേക്ക് അയയ്ക്കുവാൻ കോളജ് പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. മതിയായ കാരണമില്ലാതെ ക്യാമ്പുകളിൽ ഹാജരാകാത്ത അധ്യാപകർക്കെതിരേ മുന്നറിയിപ്പില്ലാതെ അച്ചടക്ക നടപടി സ്വീകരിക്കും.

മൂല്യനിർണയത്തിൽ പങ്കെടുക്കുന്നതിന് ഉത്തരവ് ലഭിച്ചിട്ടുള്ള അധ്യാപകർ നിർബന്ധമായും 13 മുതൽ മൂല്യനിർണയ ക്യാമ്പുകളിൽ ഹാജരാകണം. പ്രസ്തുത അധ്യാപകർ മൂല്യനിർണയ ക്യാമ്പുകളിൽ ഹാജരാകുന്നുവെന്ന് അതത് കോളജ് പ്രിസിപ്പൽമാർ ഉറപ്പുവരുത്തണം.

അസി. പ്രഫസർ നിയമനം

കണ്ണൂർ സർവകലാശാലയുടെ തലശേരി പാലയാട് പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ഹെൽത്ത് സയൻസിലേക്ക് ഫിസിയോളജിയിൽ കരാറടിസ്‌ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസർമാരെ നിയമിക്കുന്നു. 13ന് ഉച്ചയ്ക്ക് 12ന് വാക് ഇൻ ഇന്റർവ്യൂ വഴിയാണ് നിയമനം. സംവരണാനുകൂല്യത്തിന് അർഹതയുള്ളവർ നോൺ ക്രിമിലയർ സർട്ടിഫിക്കറ്റ് ഹാജരാക്കണം. രാവിലെ 10.30ന് ശേഷം സമർപ്പിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾ www.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.