University News
മൂന്നാം സെമസ്റ്റർ എംഎസ്ഡബ്ല്യു പരീക്ഷ 13 മുതൽ
കണ്ണൂർ സർവകലാശാലയുടെ നേരത്തെ മാറ്റിവച്ച മൂന്നാം സെമസ്റ്റർ എംഎസ്ഡബ്ല്യു (ഡിസംബർ 2016) ഡിഗ്രി പരീക്ഷകൾ 13 മുതൽ നടത്തും. പരീക്ഷാസമയത്തിൽ മാറ്റമില്ല.

ഫൈനൽ എംബിബിഎസ് പാർട്ട്–രണ്ട് പരീക്ഷ 13 മുതൽ

നേരത്തെ മാറ്റിവച്ച ഫൈനൽ എംബിബിഎസ് പാർട്ട്–രണ്ട് (ഡിസംബർ 2016) ഡിഗ്രി പരീക്ഷകൾ 13 മുതൽ അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളജിൽ ആരംഭിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. എല്ലാ വിദ്യാർഥികളും കൃത്യസമയത്തുതന്നെ പരീക്ഷയ്ക്കു ഹാജരാകണം.

ഇന്റർകോളജിയറ്റ് മത്സരങ്ങൾ

കണ്ണൂർ സർവകലാശാല ഇന്റർകോളജിയറ്റ് പുരുഷ–വനിതാ വിഭാഗം യോഗമത്സരങ്ങൾ 10ന് മാനന്തവാടി മേരിമാതാ കോളജിലും പുരുഷ–വനിതാ വിഭാഗം ആർച്ചറി മത്സരം 12ന് മാനന്തവാടി ഗവ. കോളജിലും വെയ്റ്റ് ലിഫ്റ്റിംഗ് ആൻഡ് ബെസ്റ്റ് ഫിസിക് മത്സരം 13ന് രാജപുരം സെന്റ് പയസ് ടെൻത് കോളജിലും നടക്കും. പുരുഷവിഭാഗം സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പ് 16, 17 തീയതികളിലും വനിതാവിഭാഗം സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പ് 17, 18 തീയതികളിൽ മാങ്ങാട്ടുപറമ്പ് കാമ്പസിലും നടക്കും.