University News
ബിഎസ് സി സൈക്കോളജി പ്രായോഗിക പരീക്ഷകൾ
കണ്ണൂർ സർവകലാശാലയുടെ രണ്ടും നാലും സെമസ്റ്റർ ബിഎസ് സി സൈക്കോളജി (റഗുലർ/സപ്ലിമെൻററി മേയ് 2016) പ്രായോഗിക പരീക്ഷകൾ യഥാക്രമം 16, 23 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.<യൃ><യൃ>വിദൂര വിദ്യാഭ്യാസ വിഭാഗം: പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കണം<യൃ><യൃ>കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാംവർഷ ബിഎ ഹിസ്റ്ററി വിദ്യാർഥികളുടെ പ്രോജക്ട് താഴെ പറയും പ്രകാരം കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കണം. <യൃ><യൃ>ഫെബ്രുവരി 20ന് കണ്ണൂർ ശ്രീനാരായണ കോളജ്, തലശേരി ഗവ. ബ്രണ്ണൻ കോളജ്, കൂത്തുപറന്പ് നിർമലഗിരി കോളജ്, പിആർഎൻഎസ്എസ് കോളജ് മട്ടന്നൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്ത മുഴുവൻ വിദ്യാർഥികൾ. 21ന് എസ്ഇഎസ് കോളജ് ശ്രീകണ്ഠപുരം, എം.ജി കോളജ് ഇരിട്ടി, ഗവ. വിമൻസ് കോളജ് പള്ളിക്കുന്ന്, ഗവ. കോളജ് മാനന്തവാടി എന്നിവ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്ത മുഴുവൻ വിദ്യാർഥികൾ. 22ന് എൻഎഎസ് കോളജ് കാഞ്ഞങ്ങാട്, സിഎഎസ് കോളജ് മാടായി, പയ്യന്നൂർ കോളജ്, ഗവ. കോളജ് കാസർഗോഡ്, സർ സയ്യിദ് കോളജ് തളിപ്പറന്പ്, സെൻറ് പയസ് ടെൻത് കോളജ് രാജപുരം, ഗവ. കോളജ് മഞ്ചേശ്വരം എന്നിവ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്ത മുഴുവൻ വിദ്യാർഥികൾ.