University News
ഒന്നും രണ്ടും വർഷ ഡിഗ്രി (വിദൂരവിദ്യാഭ്യസം) പുനർമൂല്യനിർണയഫലം
കണ്ണൂർ സർവകലാശാലയുടെ ഒന്നും രണ്ടും വർഷ ബിരുദ (വിദൂരവിദ്യാഭ്യസം ഏപ്രിൽ 2015) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. മൂല്യനിർണയം പൂർത്തിയായ ഫലങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. പൂർണഫലപ്രഖ്യാപനം മൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് നടത്തും.ഗ്രേഡിലോ ഗ്രേഡ് പോയിന്‍റിലോ മാറ്റമുള്ളവർ റിസൾട്ട് മെമ്മോയുടെ ഡൗണ്‍ലോഡ് ചെയ്ത പകർപ്പും മാർക്ക് ലിസ്റ്റും സഹിതം ബന്ധപ്പെട്ട സെക്ഷനിൽ സമർപ്പിക്കണം. ഫലം സംബന്ധിച്ച് തപാൽ മുഖേന അറിയിപ്പുണ്ടാകുന്നതല്ല.


ഒന്നാം സെമസ്റ്റർ എംടെക് പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ എം.ടെക് (സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് ഏപ്രിൽ 2016) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

അവസാന വർഷ എംബിബിഎസ് പാർട്ട്രണ്ട് പ്രായോഗിക പരീക്ഷ

അവസാന വർഷ എംബിബിഎസ് പാർട്ട്രണ്ട് ഡിഗ്രിയുടെ (സപ്ലിമെന്‍ററി ഡിസംബർ 2016) പ്രായോഗിക പരീക്ഷകൾ 7, 8, 9, 13 തീയതികളിൽ അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളജിൽ നടത്തും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടുക.