University News
ആ​റാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ അ​ഫ്സ​ൽ-​ഉ​ൽ-​ഉ​ല​മ/​ബി​ബി​എം/ ബി​ടി​ടി​എം/​ബി​എ​സ്ഡ​ബ്ല്യു ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​റാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ/ ബി​ബി​എം/​ബി​ടി​ടി​എം/​ബി​എ​സ്ഡ​ബ്ല്യു (സി​ബി​സി​എ​സ്എ​സ്/​സി​സി​എ​സ്എ​സ് റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് മ‌േ​യ് 2017) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​യ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ഗ്രേ​ഡ്കാ​ർ​ഡു​ക​ളും പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക​ളാ​യ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കു​ന്ന​തി​നു​ള്ള തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. പു​നഃപ​രി​ശോ​ധ​ന/ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/​ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ ജൂ​ലൈ മൂന്നു വ​രെ സ്വീ​ക​രി​ക്കും.

നാ​ലും ര​ണ്ടും സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷ​ക​ൾ

നാ​ലും ര​ണ്ടും സെ​മ​സ്റ്റ​ർ എം​ബി‌​എ (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ജൂ​ലൈ 2017) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ജൂ​ലൈ 19, 28 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും. നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യ്ക്കു​ള്ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ പി​ഴകൂ​ടാ​തെ ഈമാസം 28 മു​ത​ൽ ജൂ​ലൈ ഒ​ന്നു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ നാ​ലു വ​രെ​യും സ​മ​ർ​പ്പി​ക്കാം. ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യ്ക്കു​ള്ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ പി​ഴ​കൂ​ടാ​തെ ജൂ​ലൈ 10 മു​ത​ൽ 13 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടി​നോ​ടൊ​പ്പം ച​ലാ​ൻ, എ​പി​സി എ​ന്നി​വ യ​ഥാ​ക്ര​മം ജൂ​ലൈ 7, 18 തീ​യ​തി​ക​ൾ​ക്ക​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്കണം. ഫീ​സു​ക​ൾ ഇ​പ്ര​കാ​ര​മാ​ണ്: തി​യ​റി പേ​പ്പ​റൊ​ന്നി​ന് 130 രൂ​പ (സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് 180), ഡി​സ​ർ​ട്ടേ​ഷ​ൻ/​പ്രോ​ജ​ക്ട് 460, വൈ​വ 160, മാ​ർ​ക്ക് ലി​സ്റ്റ് 60, സി​വി ക്യാ​ന്പ് ഫീ​സ് 150, ആ​പ്ലി​ക്കേ​ഷ​ൻ ഫോം ​ഫീ​സ് 40 രൂ​പ.

മാ​റ്റി​വ​ച്ച ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ടെ​ക് പ​രീ​ക്ഷ​ക​ൾ

നേ​ര​ത്തെ മാ​റ്റി​വ​ച്ച ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി ജൂ​ണ്‍ 2016) ഡി​ഗ്രി​യു​ടെ പേ​പ്പ​ർ CAS 202 തി​യ​റി ഓ​ഫ് പ്ലേ​റ്റ്സ് ആ​ൻ​ഡ് ഷെ​ൽ​സ്, MTE/MTF 203 മെ​ഷ​ർ​മെ​ന്‍റ്സ് ഇ​ൻ തെ​ർ​മ​ൽ എ​ൻജി​നീ​യ​റിം​ഗ്, VDSP204(A) VLSI സി​ഗ്ന​ൽ പ്രോ​സ​സിം​ഗ് പ​രീ​ക്ഷ​ക​ൾ ജൂ​ലൈ അഞ്ചിന് ​ന​ട​ക്കും. പ​രീ​ക്ഷാസ​മ​യ​ത്തി​ൽ മാ​റ്റ​മി​ല്ല.

ര​ണ്ടാം വ​ർ​ഷ പി​ജി (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) പ​രീ​ക്ഷ അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ര​ണ്ടാം വ​ർ​ഷ എം​എ/​എം​എ​സ്സി/​എം​കോം (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ജൂ​ണ്‍ 2017) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ പി​ഴകൂ​ടാ​തെ 27 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 30 വ​രെ​യും സ്വീ​ക​രി​ക്കും.